HOME
DETAILS
MAL
തുഴക്കരുത്തു കാട്ടി പെണ്‍പട
backup
October 02 2016 | 20:10 PM
ചെറുവത്തൂര്‍: ഇരുത്തം വന്ന തുഴക്കാരുടെ മനോവീര്യവും തുഴക്കരുത്തും ആവാഹിച്ച് വനിതകളും വീറോടെ തേജസ്വിനിയില്‍ തുഴയെറിഞ്ഞു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ജലോത്സവത്തില്‍ വനിതകളുടെ തുഴച്ചില്‍ മത്സരം നടന്നത്. 1984ല്‍ ഉത്തര മലബാര്‍ ജലോത്സവത്തില്‍ ഏര്‍പ്പെടുത്തിയ വനിതകളുടെ വള്ളംകളി മത്സരം ടീമുകളുടെ പങ്കാളിത്തം കുറഞ്ഞതോടെ ആറുവര്‍ഷം മുന്‍പ് ഉപേക്ഷിച്ചു. എന്നാല്‍ ജലോത്സവ പ്രേമികളുടെ ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പ്രദര്‍ശന മത്സരമായി വനിതകളുടെ തുഴച്ചില്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണയത് വാശിയേറിയ മത്സരമായി മാറി. എ.കെ.ജി മയ്യിച്ച ഒന്നാം സ്ഥാനവും, കാവുഞ്ചിറ കൃഷ്ണപ്പിള്ള രണ്ടാം സ്ഥാനവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."