ആര്.എസ്.എസിനു ഗോഡ്സെമാരെ സൃഷ്ടിക്കാനുള്ള മനോഭാവം: വി.ടി ബലറാം
കണ്ണൂര്‍: മനസില്‍ വെറുപ്പ് മാത്രമുള്ള നിരവധി ഗോഡ്സെമാരെ സൃഷ്ടിച്ചെടുക്കുന്ന മനോഭാവമാണ് ആര്.എസ്.എസിനെന്നു വി.ടി ബലറാം എം.എല്‍.എ. ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു സമാന്തര രേഖയാണു കോണ്‍ഗ്രസും ആര്.എസ്.എസുമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിയെ വധിച്ചത് ആര്.എസ്.എസ് എന്ന ക്യാംപയിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവജന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബലറാം.
ജനാധിപത്യത്തിന്റെ പൂര്‍വകാലത്തെ മനസുകൊണ്ട് താലോലിക്കുന്നവരാണ് ആര്.എസ്.എസുകാര്‍.
രാജ്യത്തെ നവോത്ഥാനത്തിനു മുമ്പുള്ള ഘട്ടത്തിലേക്കു തിരിച്ചുകൊണ്ടുപോവാനാണ് ആര്.എസ്.എസ് ശ്രമിക്കുന്നത്. നാടിനെ പിറകോട്ടു നയിക്കുകയാണ് അവരുടെ ലക്ഷ്യം. ഇന്ത്യാ വിഭജനത്തിനു വിത്തുപാകിയത് ആര്.എസ്.എസ് താത്വികാചാര്യനായ വി.ഡി സവര്‍ക്കറാണ്. ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കി മാറ്റുകയാണ് ആര്.എസ്.എസ് ലക്ഷ്യം. എന്നാല്‍ ലിബറല്‍ ഇന്ത്യയാക്കുകയാണു കോണ്‍ഗ്രസ് നയമെന്നും ബലറാം പറഞ്ഞു. റിജില്‍ മാക്കുറ്റി അധ്യക്ഷനായി. എം അബ്ദുറഹ്മാന് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. സതീശന് പാച്ചേനി, നൗഷാദ് ബ്ലാത്തൂര്‍, ജോഷി കണ്ടത്തില്‍, ഒ.കെ പ്രസാദ്മാര്ട്ടിന് ജോര്‍ജ്, വി.പി അബ്ദുല്‍ റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."