ഗാന്ധിജയന്തി ആഘോഷിച്ചു
ഇരിട്ടി: വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. ഇരിട്ടി ടൗണില്‍ നടത്തിയ ശുചീകരണം സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എ നസീര്‍ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ പി.കെ ജനാര്‍ദ്ദനന്‍, പടിയൂര്‍ ദാമോദരന്‍, തോമസ് വര്‍ഗ്ഗീസ്, എന്‍.കെ ഇന്ദുമതി, പി.എ സലാം, ജോസ് ജേക്കബ്ബ്, എ.ടി ദേവകി, പി.ഇ അബ്ദുല്ല, വി.എം രാജേഷ്, പി ബാലന്‍ സംസാരിച്ചു. ഉളിയില്‍ടൗണില്‍ നടന്ന സര്‍വമത അനുസ്മരണ പരിപാടി ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്തു. എം അബ്ദുറഹ്മാന്‍ അധ്യക്ഷനായി. പി.കെ.കെ അബ്ദുല്‍ഖാദര്‍, പി.വി സജേഷ്, വി രാജു സംസാരിച്ചു.
ഉളിയില്‍ നിന്ന് കൂരന്‍മുക്കിലേക്ക് നടത്തിയ ഗാന്ധി സ്മൃതി സന്ദേശ യാത്ര സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജെയ്‌സന്‍ കാരക്കാട്ട്, പടിയൂര്‍ ദാമോദരന്‍ സംസാരിച്ചു. പടിയൂരില്‍ നടന്ന സന്ദേശ യാത്രക്ക് പി.എ നസീര്‍, അരക്കന്‍ ഗോവിന്ദന്‍, വി മനോജ്, എം സുധാകരന്‍, ജിജോയ് മാത്യു, പി.എ സലാം എന്നിവര്‍ നേതൃത്വം നല്‍കി.
കീഴൂര്‍ കുന്ന് പാലാപറമ്പ് അങ്കണവാടിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി നഗര സഭ കൗണ്‍സലര്‍ സത്യന്‍ കൊമ്മേരി ഉദ്ഘാടനം ചെയ്തു. സി രാധാകൃഷ്ണന്‍ അധ്യക്ഷനായി. സാമൂഹ്യ ക്ഷേമ വകുപ്പ് സൂപ്രണ്ടണ്ട് പവിത്രന്‍ തൈക്കണ്ടണ്ടി ക്ലാസെടുത്തു. മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.
ഉരുവച്ചാല്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തില്ലങ്കേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് മൂര്‍ക്കോത്ത് കുഞ്ഞിരാമന്‍ ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. കെ.പി പത്മനാഭന്‍, രാഗേഷ് തില്ലങ്കേരി, കെ.ഇ രാജന്‍, പി കുഞ്ഞമ്പു, പാലയാടന്‍ നാരായണന്‍, കെ അഭിലാഷ് സംസാരിച്ചു.
കീഴ്പള്ളി ജുമാമസ്ജിദിന്റെ കീഴിലുള്ള അലിഫ് കൂട്ടായ്മ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു ടൗണ്‍ ശുചീകരിച്ചു.
വാര്‍ഡ് മെമ്പര്‍ ശശി ഉദ്ഘാടനം ചെയ്തു. ജുമാമസ്ജിദ് ഖത്വീബ് അധ്യക്ഷനായി. ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വേലായുധന്‍, മുഹമ്മദ്, നിയാസ്, ഹക്കീം സംസാരിച്ചു.
കൂത്തുപറമ്പ്: നഗരസഭയില്‍ ശുചീകരണ വാരാചരണത്തിനു തുടക്കമായി. ശുചിത്വമിഷന്‍ വഴി നടപ്പിലാക്കുന്ന ഫ്രീഡം ഫ്രം വേസ്റ്റ് പദ്ധതിയുടെ ഭാഗമായാണ് ശുചീകരണ വാരം ആചരിക്കുന്നത് . താലൂക്ക് ആശുപത്രി ,ബസ് സ്റ്റാന്‍ഡ്, പൊലിസ് സ്റ്റേഷന്‍, മാര്‍ക്കറ്റ് എന്നിവിടങ്ങള്‍ ശുചീകരിച്ചു. നഗരസഭാ ചെയര്‍മാന്‍ എം സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. എം.പി മറിയം ബീവി അധ്യക്ഷയായി.
ചിറ്റാരിപ്പറമ്പ് ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജെ.ആര്‍.സി സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ പ്രതീകാത്മക ഉപവാസവും മൗനവ്രതവും സംഘടിപ്പിച്ചു. കെ.വി ധര്‍മരാജന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ കെ.പി ജയപ്രകാശ് അധ്യക്ഷനായി. കെ ദിനേശന്‍, യു രമേശന്‍, കൃഷ്ണപ്രിയ, എന്‍ ശോഭ, പവിത്രന്‍ മണാട്ട്, പി.പി ഷീല പ്രസംഗിച്ചു.
തലശ്ശേരി: ചോതാവൂര്‍ എച്ച്.എസ്.എസില്‍ ഗാന്ധിജയന്തിയുടെ ഭാഗമായി ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു. എ.കെ സുരേശന്‍ ഉദ്ഘാടനം ചെയ്തു. സി മനോജ് അധ്യക്ഷനായി. സി മീര, പി.പി വത്സല, രതി രവീന്ദ്രന്‍, കെ.പി ജയരാജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."