ജുവലറി ഉടമയില്‍ നിന്നും സര്‍ണവും പണവും കവര്‍ന്ന സംഭവം; പ്രതികളെ കണ്ടെത്താനായില്ല
കിളിമാനൂര്‍: ജുവലറി ഉടമയില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം രാത്രി കിളിമാനൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പൂങ്കാവനം ജൂവലറി ഉടമ കല്ലമ്പലം പുതുശ്ശേരി മുക്ക് സ്വദേശി സെയിനുലാബുദ്ദീന്റെ കൈയില്‍ നിന്നാണ് ബൈക്കിലെത്തിയ സംഘം സ്വര്‍ണവും പണവും അടങ്ങിയ ബാഗ് തട്ടിയെടുത്തത്. കടപൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനായി കാറിനടുത്തേക്ക് പോകുന്നതിനിടക്കായിരുന്നു പിടിച്ചു പറിനടന്നത്. 730 ഗ്രാം സ്വര്‍ണവും ആറു ലക്ഷത്തി തൊണ്ണൂറായിരം രൂപയും നഷപ്പെട്ടതായി ഉടമ പൊലിസിന് മൊഴി നല്‍കി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കിളിമാനൂര്‍ ജങ്ഷനിലും പരിസരത്തും കാമറകള്‍ സ്ഥാപിച്ചിരുന്നു .എന്നാല്‍ വൈദ്യുതി ബന്ധം വിഛേദിച്ചതിനാല്‍ കുറച്ചു കാലമായി കാമറകള്‍ പ്രവര്‍ത്തിക്കാത്ത സ്ഥിതിയിലാണ്. അതിനാല്‍ കവര്‍ച്ചാ സംഘത്തെ കണ്ടെത്താന്‍ കാമറകള്‍ പ്രയോജനപ്പെട്ടില്ല.കിളിമാനൂര്‍ സി ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."