ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ മുമ്പന്നെത്തെക്കാളും പ്രസക്തം: കലക്ടര്‍
തിരുവനന്തപുരം: ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ മുമ്പന്നെത്തെക്കാളും പ്രസക്തമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി.
ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും കേരള ഗാന്ധി സ്മാരക നിധിയും ചേര്‍ന്ന് തൈക്കാട് ഗാന്ധിഭവനില്‍ സംഘടിപ്പിച്ച ഗാന്ധിദര്‍ശന്‍ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മജിയുടെ നേതൃപാടവം, ആത്മവിശ്വാസം, അനിതരസാധാരണമായ വ്യക്തിത്വം എന്നിവ ശ്രദ്ധിച്ചു പഠിക്കേണ്ടതും ജീവിതത്തില്‍ പകര്‍ത്തേണ്ടതുമായ ഗുണങ്ങളാണെന്ന് കലക്ടര്‍ സംവാദത്തില്‍ പങ്കെടുത്ത കുട്ടികളെ ഓര്‍മിപ്പിച്ചു. നേമം വിക്ടറി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും പേയാട് വിജയ് പബ്‌ളിക് സ്‌കൂളിലെയും കുട്ടികള്‍ സംവാദത്തില്‍ പങ്കെടുത്തു.
ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സര്‍വ്വമത പ്രാര്‍ഥനയും ഗാന്ധിഭവന്‍ പരിസരത്ത് ശുചീകരണ പരിപാടിയും നടത്തി. തുടര്‍ന്ന് നേമം വിക്ടറി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ദേശഭക്തി ഗാനം ആലപിച്ചു. ഇതിനോടനുബന്ധിച്ച് നടത്തിയ ഗാന്ധിയന്‍ ക്വിസ് മത്സരത്തില്‍ നേമം വിക്ടറി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഭദ്ര ഒന്നാം സ്ഥാനവും, കാവ്യ, ആന്‍സു എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ചടങ്ങില്‍ കേരള ഗാന്ധിസ്മാരകനിധി സെക്രട്ടറി കെ.ജി ജഗദീശന്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുനില്‍ ഹസന്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി മുരുക്കുംപുഴ സി. രാജേന്ദ്രന്‍, കേരള ഗാന്ധി സ്മാരകനിധി സ്റ്റേറ്റ് ഓര്‍ഗനൈസര്‍ ജി.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം: ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഗാന്ധിജയന്തി ആഘോഷവും വയോജനസൗഹൃദ പദ്ധതിയുടെ ഉദ്ഘാടനവും ഗായകന്‍ കെ.ജെ യേശുദാസ് നിര്‍വഹിച്ചു. കായിക്കര ബാബു അധ്യക്ഷനായി. യോജന സൗഹൃദ പദ്ധതിരേഖ ഡപ്യൂട്ടി സ്പീക്കര്‍ വി. ശശി പ്രകാശനം ചെയ്തു. ആറ്റിങ്ങല്‍ വിജയകുമാര്‍, ജേക്കബ് കുര്യാക്കോസ്, എസ്. അജിത്കുമാര്‍, രാജന്‍ പൊഴിയൂര്‍, അഡ്വ. എസ്. ലെനിന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."