HOME
DETAILS
MAL
വി.എസിന്റെ പ്രസ്താവന സമരം ന്യായമായതുകൊണ്ട്: പി.കെ കുഞ്ഞാലിക്കുട്ടി
backup
October 03 2016 | 02:10 AM
കോഴിക്കോട്: സാശ്രയ സമരത്തോടുള്ള സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ്താവന യു.ഡി.എഫിന്റെ സമരം ന്യായമായതുകൊണ്ടാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
യു.ഡി.എഫിന്റെ സമരം ന്യായമാണെന്ന് തോന്നുന്നവരെല്ലാം ഇങ്ങനെ പറയും. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ചര്‍ച്ച നടത്തി പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. അനാവശ്യ പിടിവാശി ഒഴിവാക്കി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണം. ഇതുവരെ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയാറായിട്ടില്ല.
സര്‍ക്കാരിന് പ്രതിപക്ഷ ബഹുമാനം ഇല്ലെന്ന വിമര്‍ശനം ശരിയെന്ന് തെളിയിക്കുന്നതാണ് ഇത്. സമരത്തെ അവഗണിച്ച് പരാജയപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."