ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യന്‍ വരുതിയില്‍
- ന്യൂസിലന്‍ഡിന്റെ ഒന്നാമിന്നിങ്സ് 204ല്‍ അവസാനിച്ചു
- ഇന്ത്യക്ക് 339 റണ്‍സ് ലീഡണ്ട്
- 82 റണ്‍സുമായി രോഹിത് ശര്‍മയുടെ മികച്ച ഇന്നിങ്സ്
കൊല്‍ക്കത്ത: രോഹിത് ശര്‍മയുടെ ഈഡന് ഗാര്ഡനുമായുള്ള പ്രണയം ഇന്ത്യക്ക് തുണയായപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ രണ്ടണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മേല്‍ക്കൈ. ന്യൂസിലന്‍ഡിന്റെ ഒന്നാമിന്നിങ്സ് 204ല്‍ അവസാനിപ്പിച്ച് രണ്ടാമിന്നിങ്സ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റു നഷ്ടത്തില്‍ 227 റണ്‍സെന്ന നിലയില്‍. രണ്ടണ്ടു വിക്കറ്റും രണ്ടണ്ടു ദിവസവും ശേഷിക്കെ ഇന്ത്യക്ക് 339 റണ്‍സ് ലീഡണ്ട്.
രണ്ടാമിന്നിങ്സ് ബാറ്റിങ് തുടങ്ങി 106 റണ്‍സ് എടുക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ വീണ് പതറിപ്പോയ ഇന്ത്യയെ രോഹിത് ശര്‍മ ഏറെക്കുറെ ഒറ്റയ്ക്കു തന്നെ പൊരുതാവുന്ന നിലയിലേക്ക് എത്തിക്കുകയായിരുന്നു. രോഹിത് 82 റണ്‍സ് നേടി. നായകന് വിരാട് കോഹ്ലി (45), വൃദ്ധിമാന്‍ സാഹ (പുറത്താകാതെ 39) എന്നിവരെ കൂട്ടുപിടിച്ചാണ് രോഹിതിന്റെ ക്ലാസിക്ക് ഇന്നിങ്സ്. 132 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോറും രണ്ടു സിക്സും പറത്തിയാണ് രോഹിത് 82 റണ്‍സെടുത്തത്. ടെസ്റ്റിനു യോജിക്കാത്ത താരമെന്ന പഴി മികച്ച ഇന്നിങ്സിലൂടെ മാറ്റാനും രോഹിതിനായി. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിനു നഷ്ടമായത്. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ സാഹയ്ക്കൊപ്പം എട്ടു റണ്‍സുമായി ഭുവനേശ്വര്‍ കുമാറാണ് ക്രീസില്‍.
രണ്ടണ്ടാം ഇന്നിങ്സില്‍ ക്ഷണത്തില്‍ സ്കോര്‍ ചെയ്ത് കിവികള്‍ക്കു വലിയ ലക്ഷ്യത്തിന്റെ സമ്മര്‍ദം നല്‍കാമെന്നുറച്ച് ക്രീസിലെത്തിയ ഇന്ത്യയെ പേസര്‍മാരായ മാറ്റ് ഹെന്റിയും ട്രെന്റ് ബൗള്ട്ടുമടങ്ങുന്ന ന്യൂസിലാന്‍ഡ് ബൗളിങ് നിര വിറപ്പിച്ചു.
മുന്‍നിര ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെല്ലാം പതറി. വിജയ് (ഏഴ്), ധവാന് (17), പൂജാര (നാല്), രഹാനെ (ഒന്ന്) എന്നിവരെല്ലാം ക്ഷണത്തില്‍ മുട്ടുമടക്കിയപ്പോള്‍ നായകന് കോഹ്ലിക്കു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. പേസര്‍മാരെ പിന്തുണച്ച പിച്ചില്‍ കിവീസിനായി ഹെന്റി, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ മൂന്നു വിക്കറ്റും ബോള്‍ട്ട് രണ്ടണ്ടു വിക്കറ്റും നേടി.
നാട്ടില്‍ കളിക്കുന്ന 250ാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് വിജയ പ്രതീക്ഷയായി. ഈ ടെസ്റ്റ് വിജയിച്ച് പാകിസ്താനെ പിന്തള്ളി ഒന്നാം റാങ്കും ഒപ്പം പരമ്പര നേട്ടവുമാണ് ഇന്ത്യയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."