HOME
DETAILS
MAL
സര്‍ക്കാരിന് ഉപദേശം നല്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീട്: ഗീതാ ഗോപിനാഥ്
backup
October 03 2016 | 09:10 AM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന് ഉപദേശം നല്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്, ധനമന്ത്രി തോമസ് ഐസക്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും ഘടകങ്ങളും അറിഞ്ഞ ശേഷം എന്തുതരം ഉപദേശം നല്‍കണമെന്ന് തീരുമാനിക്കുമെന്നും ഗീത വ്യക്തമാക്കി. സര്‍ക്കാറിന്റെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവായ ശേഷം ആദ്യമായി കേരളത്തിലെത്തിയതായിരുന്നു ഗീത ഗോപിനാഥ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."