HOME
DETAILS
MAL
മോദി ബിരുദധാരിയല്ല; ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയത് മറ്റൊരു മോദിയെന്ന് എ.എ.പി
backup
May 07 2016 | 07:05 AM
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകളുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. 1978ല്‍ നരേന്ദ്ര ദാമോദര്‍ എന്ന പേരിലുള്ള ഒരു വ്യക്തി ബിരുദം കരസ്ഥമാക്കിയത് മറ്റൊരു മോദിയാണെന്ന് തെളിയിക്കുന്ന രേഖകളുമായാണ് എ.എ.പി രംഗത്തെത്തിയിരിക്കുന്നത്.
ഡല്‍ഹി സര്‍വ്വകലാശാലയില്‍ മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് ഒരു രേഖയുമില്ലെന്നാണ് ആംആദമി ആരോപിക്കുന്നത്.മോദി ബിരുദം കരസ്ഥമാക്കിയെന്ന് പറയുന്ന ദിവസം നരേന്ദ്ര മഹാവീര്‍ മോദി എന്ന രാജസ്ഥാന് സ്വദേശി ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍ 1975-1978 ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ പഠിച്ചിരുന്നുവെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്റെ സീനയറായി പഠിച്ചതാണെന്നും മോദി ഒരു ചാനല്‍ ചോദ്യത്തിന് മറുപടി പറഞ്ഞു. സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രകാരം പ്രധാനമന്ത്രിയുടെ വിലാസം ഗുജറാത്തിലെ വേദ്നഗറാണ്. മഹാവിര്‍ മോദിയുടേത് രാജസ്ഥാനിലെ അല്‍വാണെന്നും എ.എ.പി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ മോദിയുടെ ബി.എ ബിരുദം സംബന്ധിച്ച വിശദ വിവരം വെബ്സൈറ്റില്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഡല്‍ഹി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്ക് കഴിഞ്ഞദിവസം കത്തയച്ചിരുന്നു. ഇതിനുമുന്‍പ് കെജരിവാളിന്റെ അപേക്ഷ പ്രകാരം വിവരാവകാശ കമ്മിഷന് മോദിയുടെ വിദ്യാഭ്യാസ രേഖകള്‍ പരസ്യമാക്കാന്‍ ഡല്‍ഹി,ഗുജറാത്ത് സര്‍വ്വകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം മോദിയുടെ ബിരുദാനന്തര ബിരുദത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.എന്നാല്‍ ഡല്‍ഹി സര്‍വ്വകലാശാല ഇതുവരെ വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."