HOME
DETAILS
MAL
വൈദ്യുതി കണക്ഷന് അപേക്ഷ ലളിതമാക്കും
backup
October 03 2016 | 18:10 PM
തിരുവനന്തപുരം: വൈദ്യുതി കണക്ഷനുള്ള അപേക്ഷ ഒറ്റ പേജിലായി ചുരുക്കി ലളിതമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കണക്ഷന് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട രേഖകള്‍ അപേക്ഷകന്റെ തിരിച്ചറിയല്‍ കാര്‍ഡും കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രമാക്കി ചുരുക്കും. മൂന്നുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ ബള്‍ബുകളും എല്‍.ഇ.ഡി ബള്‍ബുകളാക്കി മാറ്റും. അഞ്ചു വര്‍ഷത്തിനുള്ളില്‍ അന്തര്‍ദേശീയ നിലവാരമുള്ള സര്വിസോടെ എല്ലാവര്ക്കും വൈദ്യുതി ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."