കെട്ടുങ്ങല്‍ ബീച്ചില്‍ കഞ്ചാവ്മാഫിയ പിടിമുറുക്കുന്നു
പരപ്പനങ്ങാടി: കെട്ടുങ്ങല്‍ ബീച്ചില്‍ കഞ്ചാവ് റാക്കറ്റ് പിടിമുറുക്കുന്നു. വിവിധ രഹസ്യത്താവളങ്ങളില്‍ പതിയിരിക്കുന്ന സംഘം ഇടക്കിടെ താവളം മാറ്റിയും വിദ്യാര്‍ഥികളെ വിപണന രംഗത്തേക്കിറക്കിയും സാമൂഹ്യമാധ്യമങ്ങള്‍ വഴി ആശയ കൈമാറ്റം നടത്തിയുമാണ് പ്രവര്‍ത്തിക്കുന്നത്. പ്രദേശത്തെത്തുന്ന വിദ്യാര്‍ഥികളെയാണ് മാഫിയ ഉന്നംവയ്ക്കുന്നത്.
കഞ്ചാവുള്‍പ്പെടെയുള്ള വിവിധയിനം ലഹരികളുടെ കച്ചവടമാണ് പൊടിപാറ്റുന്നത്. കടല്‍വഴിയും തീവണ്ടി മാര്‍ഗവും ജില്ലയിലേക്ക് ലഹരി ഒഴുകുന്നതായും അതിന്റെ ഇടത്താവളം പരപ്പനങ്ങാടിയാണന്നും നേരത്തെ എക്‌സൈസ് അധികൃതര്‍ കണ്ടെത്തിയിരുന്നു.12 - 20-വയസുള്ള കുട്ടികള്‍ വിവിധ പ്രദേശത്ത് നിന്നും കഞ്ചാവ് ഉപയോഗിക്കാനായി കെട്ടുങ്ങല്‍ പ്രദേശത്ത് വരുന്നത് വ്യാപകമായിട്ടുണ്ട്.
പരിസരപ്രദേശത്ത് താമസിക്കുന്ന സ്ത്രീകളും കുട്ടികളും ഭയപ്പാടോടെയാണ് ഇവിടെ ജീവിക്കുന്നത്. 5 -10 രൂപയ്ക്ക് ഇവിടെ കുട്ടികള്‍ക്ക് കഞ്ചാവ് ലഭിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കഞ്ചാവ് മാഫിയയില്‍ നിന്നു വിദ്യാര്‍ഥികളെയും മറ്റും ബോധവല്‍ക്കരിക്കുന്നതിന് വേണ്ടി നാട്ടുകാര്‍ തീരദേശജാഗ്രത സമിതിയുടെ കിഴില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടിയില്‍ പരപ്പനങ്ങാടി പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ജെ ജിനേഷ്, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ, വില്ലേജ് ഓഫിസര്‍, ഫിഷറീസ് ഓഫിസര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."