ചോക്കാട് പഞ്ചായത്ത് ജലനിധി നവംബറില്‍ പൂര്‍ത്തിയാകും
കാളികാവ്: ചോക്കാട് പഞ്ചായത്തിലെ ജലനിധി നവംബര്‍ അവസാന വാരത്തോടെ പൂര്‍ത്തിയാകും. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങള്‍, ജലനിധി മെമ്പര്‍മാര്‍, വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവരുടെ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം. പദ്ധതിയുടെ 85 ശതമാനം പ്രവൃത്തികളും പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
54460000 രൂപയുടെ ജലനിധി പദ്ധതിയാണ് ചോക്കാട് പഞ്ചായത്തില്‍ നടപ്പാക്കുന്നത്. മധുമല ടാങ്കില്‍ നിന്നും പുതിയ പൈപ്പ് ചോക്കാട് പഞ്ചായത്ത് അതിര്‍ത്തിവരെ 17 വാര്‍ഡുകളിലും കുടിവെള്ളം ലഭിക്കുന്ന വിധത്തില്‍ പദ്ധതിയുടെ മെയിന്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു കഴിഞ്ഞു. ലൈന്‍ സ്ഥാപിക്കുന്നതിന് 98 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
പദ്ധതിക്ക് 15 ശതമാനം പഞ്ചായത്തും 10 ശതമാനം ഗുണഭോക്താവുമാണ് നല്‍കുന്നത്.
വേനലില്‍ വെള്ളം ലഭ്യമാക്കുന്നതിനായി പദ്ധതി പ്രദേശമായ പരിയങ്ങാട് പുഴക്ക് കുറുകെ 78 ലക്ഷം രൂപ ചെലവഴിച്ച് ചെക്ക്ഡാം നിര്‍മിച്ചിട്ടുണ്ട്.
ചെക്ക് ഡാമിന്റെ പ്രവൃത്തിയും പൂര്‍ത്തിയായി. പദ്ധതിയിലൂടെ 1815 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതോടെ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തില്‍ നിന്ന് ഒരു പരിധിവരെ രക്ഷ നേടാനാകുമെന്നാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."