HOME
DETAILS
MAL
ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യമാണ് ഉമ്മന്‍ചാണ്ടി ഒരുക്കുന്നതെന്നു പിണറായി
backup
May 07 2016 | 10:05 AM
കണ്ണൂര്‍: ചില മണ്ഡലങ്ങളിലെ യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് രംഗത്ത്. ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യമാണ് ഉമ്മന്‍ചാണ്ടി ഒരുക്കുന്നതെന്നു പിണറായി വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് വിഭ്രാന്തിയാണ്. ഇന്നു നിലനില്‍ക്കുന്ന സാഹചര്യത്തിന് തീര്‍ത്തും വിരുദ്ധമായാണ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന. ബി.ജെ.പിക്കോ അവര്‍ നേതൃത്വം നല്കുന്ന എന്‍.ഡി.എക്കോ ജയിക്കാനുള്ള സാഹചര്യമില്ല. അക്കൗണ്ട് തുറക്കാന്‍ സഹായിച്ചാല്‍ അതു മറ്റു മണ്ഡലങ്ങളില്‍ വിജയം ലഭിക്കാന്‍ സഹായിക്കുമെന്ന പ്രേരണയാണ് ഇതിനു പിന്നിലെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."