സമസ്ത പൊതുപരീക്ഷാ അവാര്‍ഡ് വിതരണം ചെയ്തു
കോഴിക്കോട്: സമസ്ത പൊതുപരീക്ഷയില്‍ ജില്ലയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി സൈനുല്‍ ഉലമാ ചെറുശ്ശേരി ഉസ്താദിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ടി.പി.സി തങ്ങളും വിതരണം ചെയ്തു. കെ.കെ ഇബ്‌റാഹിം മുസ്‌ലിയാര്‍ അധ്യക്ഷനായി. വി.ടി.സി അബ്ദുസ്സമദ് ഫൈസി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, മുസ്തഫ ദാരിമി, സി. അബ്ദുല്‍ ഹമീദ് ദാരിമി, ഫൈസല്‍ ഫൈസി മടവൂര്‍ സംസാരിച്ചു. സലാം ഫൈസി മുക്കം സ്വാഗതവും പി. ഹസൈനാര്‍ ഫൈസി നന്ദിയും പറഞ്ഞു.
ജനറല്‍ വിഭാഗത്തില്‍ അഞ്ചാം തരത്തില്‍ ഹിബാശറിന്‍ പുളിക്കണ്ടി (കടമേരി റെയ്ഞ്ച് ), മുഹമ്മദ് ഫര്‍ഹാന്‍ എ.ടി അയയങ്കോട് (മാവൂര്‍ റെയ്ഞ്ച്), ഏഴാം തരത്തില്‍ ഫാത്വിമ റഹാസി മുതുവടത്തൂര്‍ (ഓര്‍ക്കാട്ടേരി റെയ്ഞ്ച് ), ഫത്വിമ ഹന്ന ടി.ടി ചീനിച്ചേരി (തിരുവങ്ങൂര്‍ റെയ്ഞ്ച് ), മുഹമ്മദ് റിന്‍ഷാദ് എ തുമ്പപ്പാടം (ഫറോക്ക് റെയ്ഞ്ച് ), മുഹമ്മദ് സ്വഫ്‌വാന്‍ കെ. തുമ്പപ്പാടം (ഫറോക്ക് റെയ്ഞ്ച്), ആമിനാ ഹംന ടി.വി കൊല്ലം (പാറപ്പള്ളി റെയ്ഞ്ച് ), ആയിശ സുഹ്‌റ പി.കെ നല്ലളം ഈസ്റ്റ് (നല്ലളം റെയ്ഞ്ച് ), ഫിജാദ് എ.എസ് നരിപ്പറ്റ (കക്കട്ടില്‍ റെയ്ഞ്ച് ), നദാ ഫാത്വിമ കുട്ടാക്കില്‍ (വാവാട് റെയ്ഞ്ച് ), തസ്‌ലീന കെ പൈങ്ങോട്ടുപുറം (കുറ്റിക്കാട്ടൂര്‍ റെയ്ഞ്ച് ), മുഹമ്മദ് ശാമില്‍ വി.കെ വാണിമേല്‍ (വാണിമേല്‍ റെയ്ഞ്ച് ), ഹൈഫ ജഹാന്‍ ഇ.സി കൊടുവള്ളി (കൊടുവള്ളി റെയ്ഞ്ച് ), നജാ ഫാത്വിമ സി.എം സൗത്ത് കൊടുവള്ളി (കൊടുവള്ളി റെയ്ഞ്ച് ), ആമിന ഹുദാ ബി.എം കൊയിലാണ്ടി (കൊയിലാണ്ടി റെയ്ഞ്ച് ), ഫാത്വിമ റബീഅ എ മുയിപ്പോത്ത് (മേപ്പയ്യൂര്‍ റെയ്ഞ്ച് ), സുമയ്യ എ.ടി ചാലിയറക്കല്‍ താഴം (കുറ്റിക്കാട്ടൂര്‍ റെയ്ഞ്ച് ), റാബിഅ ഹസനിയ്യ എന്‍.വി പുള്ളന്നൂര്‍ (മലയമ്മ റെയ്ഞ്ച് ), ശഫാന കെ നരിപ്പറ്റ (കക്കട്ടില്‍ റെയ്ഞ്ച് ), മുഹമ്മദ് ഫജര്‍ എം.വി വെങ്ങാലി (കോഴിക്കോട് സിറ്റി റെയ്ഞ്ച് ), ആയിശ കുബ്‌റാ ടി.കെ വെങ്ങാലി (കോഴിക്കോട് സിറ്റി റെയ്ഞ്ച് ), പത്താം തരത്തില്‍ ശറഫുദ്ദീന്‍ ടി പേരോട് (നാദാപുരം റെയ്ഞ്ച് ), പ്ലസ് ടുവില്‍ സനീറ ഇ കുമ്മങ്കോട് (നാദാപുരം റെയ്ഞ്ച് ), സ്‌കൂള്‍ വിഭാഗത്തില്‍ അഞ്ചാം ക്ലാസില്‍ നൂര്‍ഷാന കെ.കെ (നാദാപുരം റെയ്ഞ്ച് ), ഏഴാം ക്ലാസില്‍ ആദില്‍ മുഹമ്മദ് ഇ.കെ ആര്‍.ഇ.സി (കടമേരി റെയ്ഞ്ച് ), പത്താം തരത്തില്‍ നിഹാല്‍ എന്‍ ആര്‍.ഇ.സി (കടമേരി റെയ്ഞ്ച് ), പ്ലസ്ടുവില്‍ ആസ്വിഫ കെ (മുക്കം റെയ്ഞ്ച് ) എന്നിവര്‍ക്കാണ് അവാര്‍ഡ് സമ്മാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."