സമാന്തര കമ്മിറ്റി ഉണ്ടാക്കിയവര്‍ക്കെതിരേ നടപടി വേണം: യൂത്ത് കോണ്‍ഗ്രസ്
പയ്യന്നൂര്‍: നിയോജക മണ്ഡലം കമ്മിറ്റിക്കെതിരേ സമാന്തര കമ്മിറ്റി രൂപീകരിച്ചവര്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ വിജേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റിയും ഇതിനു കീഴിലുള്ള ഏഴ് മണ്ഡലം പ്രസിഡന്റുമാരും ഒറ്റക്കെട്ടായി ഔദ്യോഗിക പക്ഷത്തിനൊപ്പം നില്ക്കുമ്പോള് ഒരു കമ്മിറ്റിയില്‍ പോലും ഭാരവാഹികളല്ലാത്ത ചിലര്‍ യോഗം ചേര്‍ന്ന് സമാന്തര കമ്മിറ്റി രൂപീകരിച്ചെന്ന വാര്‍ത്ത അപഹാസ്യവും നേതൃത്വത്തോടുള്ള വെല്ലുവിളിയുമാണ്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ രൂപീകരിച്ച നിയോജക മണ്ഡലം കമ്മിറ്റിക്കെതിരായി സമാന്തര കമ്മിറ്റിയുണ്ടാക്കിയവര്ക്കെതിരേ കെ.പി.സി.സിക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കും പരാതി നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് രജീഷ് കണ്ണോത്ത്, ചെറുപുഴ മണ്ഡലം പ്രസിഡന്റ് സതീശന് കാര്‍ത്തികപ്പള്ളി, രാമന്തളി മണ്ഡലം പ്രസിഡന്റ് കാസിം എട്ടികുളം, എരമം കുറ്റൂര്‍ മണ്ഡലം പ്രസിഡന്റ് വിജേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."