HOME
DETAILS
MAL
ചെക്ക്ഡാം കം ബ്രിഡ്ജിലൂടെ അനധികൃതയാത്ര
backup
October 03 2016 | 22:10 PM
ചെറുപുഴ: ചെറുപുഴ ചെക്ക് ഡാം കം ബ്രിഡ്ജിലൂടെ അനധികൃതമായി ഇരുചക്രവാഹനങ്ങള്‍ പോകുന്നത് പാലത്തിന്റെ പണി നടത്തിപ്പിന് തടസമാകുന്നതായി പരാതി.
ചെറുപുഴ കമ്പിപ്പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് അപ്പ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാവാത്ത ഈ പാലത്തിലൂടെ കാല്‍നടയാത്രയ്ക്ക് മാത്രമാണ് നിലവില്‍ അനുമതയുള്ളത്.
അപ്പ്രോച്ച് റോഡിന്റെ പണിയും പുഴയുടെ ഇരുവശം കെട്ടലും ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. പാലത്തിന്റെ മേല്‍ഭാഗത്ത് വീണ്ടും കോണ്‍ക്രീറ്റും മറ്റ് ജോലികളും ബാക്കിയുണ്ട്. വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് കോണ്ട്രാക്റ്റര് വ്യക്തമാക്കി.
ബൈക്കുകള്‍ യാത്രചെയ്യുന്നത് ഒഴിവാക്കാന്‍ പാലത്തിന്റെ ഇരുവശവും പൂര്‍ണമായും അടക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. അതോടെ ഇതുവഴിയുള്ള കാല്‍നട യാത്രയും ഇല്ലാതാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."