അച്ചൂര് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 'സ്നേഹപൂര്‍വം സുപ്രഭാതം'
പൊഴുതന: അച്ചൂര് ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 'സ്നേഹപൂര്‍വം സുപ്രഭാതം' പദ്ധതി ആരംഭിച്ചു. പിണങ്ങോട് സ്വദേശിയും ശിഹാബ് തങ്ങള്‍ മജ്ലിസ് ഷാര്‍ജാ ചാര്‍ട്ടര്‍ പ്രസിഡന്റുമായ ശംസുദ്ദീന്‍ കൊളങ്ങരയാണ് പത്രം സ്പോണ്സര് ചെയ്തത്. സ്കൂള്‍ ലീഡര്‍ സല്മാന് ഫാരിസിന് പത്രം നല്കി ശംസുദ്ദീന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഓര്‍ഗനൈസര്‍ ഹാരിസ് ബാഖവി പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് നജ്മുദ്ദീന് അധ്യക്ഷനായി. അധ്യാപകരായ രജനി ടീച്ചര്‍, അബ്ദുസ്സലാം, ജോളി ടീച്ചര്‍, പി.ടി.എ വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍, എസ്.വൈ.എസ് ഭാരവാഹികളായ അബ്ദുറഹ്മാന് ദാരിമി, കെ.എ നാസര്‍ മൗലവി, മുഹമ്മദലി ദാരിമി, കുഞ്ഞിമുഹമ്മദ് ദാരിമി, നൗഷാദ് മൗലവി സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. ശൈഖുദ്ദീന് സ്വാഗതവും സുഭാഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
തോട്ടം മേഖലയായ പൊഴുതന പഞ്ചായത്തിലെ ഏക ഹയര്‍സെക്കന്‍ഡറി സ്കൂളാണിത്. 2014-15 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി നേടിയ സ്കുള് കഴിഞ്ഞ തവണയും 95ന് മുകളില്‍ വിജയം നേടിയിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പാണ് ഹയര്‍ സെക്കന്ഡറിയായത്. അപ്പര്‍ പ്രൈമറിയായും സെക്കന്‍ഡറിയായും ഉയര്‍ത്തുന്നതില്‍ പ്രദേശത്തെ സാമൂഹ്യ പരിഷ്കര്‍ത്താവും ഖാസിയുമായിരുന്ന പി.വി.എസ് പൂക്കോയ തങ്ങള്‍, ടി.കെ ഹംസ, ചുള്ളിയില്‍ ആലി, മമ്മു കെ ഗോവിന്ദന്, സി.ടി മൊയ്തീന് എന്നിവരായിരുന്നു മുന്‍കൈയെടുത്തത്. പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി അധ്യാപക രക്ഷാ കര്തൃ കൂട്ടായ്മയുടെ കീഴില്‍ സ്കൂളില്‍ വിജയജ്യോതി എന്ന പേരില്‍ പരിശീലന പരിപാടിയും സ്കൂളില്‍ സംഘടിപ്പിച്ച് വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."