റിംഗ് റോഡിലെ പ്രകടന - ഘോഷയാത്ര നിരോധനം പിന്‍വലിക്കണം
കൊടുങ്ങല്ലര്‍: നഗരത്തിലെ റിംഗ് റോഡിലൂടെ പ്രകടനവും ഘോഷയാത്രകളും കടന്നു പോകുന്നതിനും പൊലിസ് മൈതാനിയില്‍ പൊതുപരിപാടികള്‍ നടത്തുന്നതിനുമുള്ള നിരോധനം പിന്‍വലിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു.
പൊലിസ് മൈതാനിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് നിയമ വിധേയമായി മൈതാനം പൊതു പരിപാടികള്‍ക്ക് തുറന്നു നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏകദേശം ഒരു വര്‍ഷം മുമ്പാണ് നഗരത്തിലെ റിംഗ് റോഡില്‍ പ്രകടനവും ഘോഷയാത്രയും നടത്തുന്നതും, പൊലിസ് മൈതാനിയില്‍ പൊതുപരിപാടികള്‍ നടത്തുന്നതും നിരോധിച്ചത്. നഗരത്തിലെ രാഷ്ട്രീയ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലായിരുന്നു ഈ തീരുമാനം. നിരോധനത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്ത് വന്നിരുന്നുവെങ്കിലും അധികൃതര്‍ വഴങ്ങിയിരുന്നില്ല. മാറിയ രാഷ്ട്രീയ സാഹചര്യത്തിലാണ് നിരോധനം പിന്‍വലിക്കണമെന്ന ആവശ്യം താലൂക്ക് വികസന സമിതി ഉന്നയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."