നിരവധിപേരെ പറ്റിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍
തൃശൂര്‍: നിരവധിപേരെ പറ്റിച്ച് പണം തട്ടിയെടുത്ത യുവാവിനെ തൃശൂര്‍ സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ഷാഡോ പൊലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ നെല്ലുവായ് കളത്തുപുരത്ത് വീട്ടില്‍ കണ്ണന്‍ എന്ന സനീഷ്(27) ആണ് അറസ്റ്റിലായത്.
നിരവധി ടെമ്പോ, കാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, പെട്ടി ഓട്ടോറിക്ഷക്കാര്‍, കയറ്റിറക്കു തൊഴിലാളികള്‍, അന്യസംസ്ഥാനക്കാരായ കെട്ടിട നിര്‍മാണ തൊഴിലാളികള്‍ എന്നിവരെയെല്ലാം പറ്റിച്ച് ഇയാള്‍ പണം തട്ടിയെടുത്തിരുന്നു.
കഴിഞ്ഞ മാസം തൃശൂര്‍ തിരൂര്‍ ടാക്‌സി സ്റ്റാന്റിലെ ടെമ്പോ ട്രാവലര്‍ ടാക്‌സി ഡ്രൈവറായ രവീന്ദ്രന്റെ വണ്ടിയില്‍ എറണാകുളത്തേക്ക് പോയ ഇയാള്‍ കുറച്ചുദൂരം ചെന്നപ്പോള്‍ ബേക്കറിയില്‍ നിന്നും കുറച്ച് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും 2000 രൂപ കടമായി വേണമെന്നും രവീന്ദ്രനോട് ആവശ്യപ്പെട്ടു. വീട്ടിലെത്തിയാല്‍ പണം തിരികെ നല്‍കാമെന്നും പറഞ്ഞു.
രവീന്ദ്രനില്‍ നിന്നും പണം വാങ്ങിയ ശേഷം സനീഷ് ബൈക്കില്‍ കടന്നുകളയുകയായിരുന്നു.
ഈ കേസിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സമാനമായ നിരവധി പരാതികള്‍ പൊലിസിന് ലഭിക്കുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. വിയ്യൂര്‍ എസ്.ഐ മഞ്ജുനാഥ്, ഷാഡോ പൊലിസ് അംഗങ്ങളായ എസ്.ഐമാരായ എം.പി ഡേവിസ്, വി.കെ അന്‍സാര്‍, എ.എസ്.ഐമാരായ എന്‍.ജി സുവൃതകുമാര്‍, പി.എം റാഫി, സീനിയര്‍ സി.പി.ഒ കെ ഗോപാലകൃഷ്ണന്‍, സി.പി.ഒമാരായ ടി.വി ജീവന്‍, പി.കെ പഴനിസ്വാമി, സി.പി ഉല്ലാസ്, എം.എസ് ലിഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."