മഞ്ചേശ്വരം ഉപജില്ലയില്‍ പാഠപുസ്തകങ്ങള്‍ ഇല്ല; വിദ്യാര്‍ഥികള്‍ വലയുന്നു
കുമ്പള: അധ്യയന വര്‍ഷം പകുതി കഴിഞ്ഞിട്ടും മഞ്ചേശ്വരം ഉപജില്ലയിലെ നിരവധി വിദ്യാലയങ്ങളില്‍ ഇനിയും പാഠപുസ്തകങ്ങള്‍ എത്തിയില്ല. പ്രൈമറി വിഭാഗത്തില്‍ ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള മലയാളം, ഇംഗ്ലീഷ് പാഠപുസ്തകങ്ങളാണ് എത്താത്തത്.
പാഠഭാഗങ്ങളുടെ പകര്‍പ്പ് എടുത്ത് കുട്ടികള്‍ക്ക് നല്‍കിയാണ് മിക്ക വിദ്യാലയങ്ങളിലും അധ്യാപകര്‍ പഠനം മുന്നോട്ടുകൊണ്ടുപോകുന്നത്. മിക്ക പാഠഭാഗങ്ങളിലും കൂട്ടികള്‍ക്കായി സ്വയം വിലയിരുത്തലിനുള്ള പേജുകള്‍ ഉള്ളതിനാല്‍ എല്ലാ കുട്ടികളുടെയും കൈയില്‍ പാഠപുസ്തകങ്ങള്‍ എത്തിയാല്‍ മാത്രമേ പഠനം ഉറപ്പുവരുത്താന്‍ കഴിയൂ എന്നാണ് അധ്യാപകര്‍ പറയുന്നത്.
കൂടാതെ, പഠന പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കുട്ടികള്‍ക്കായി നിരവധി രേഖപ്പെടുത്തലുകള്‍ നടത്താനുള്ള സ്ഥലങ്ങളും പാഠപുസ്തകങ്ങളിലുണ്ട്.
പുസ്തകങ്ങളില്ലാതെയാണ് മിക്ക കുട്ടികളും ഓണപ്പരീക്ഷയെഴുതിയത്. ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ ഓണപ്പരീക്ഷ കഴിഞ്ഞുവെങ്കിലും മുസ്‌ലിം കലണ്ടര്‍ പ്രകാരമുള്ള വിദ്യാലയങ്ങളില്‍ പരീക്ഷ നടക്കാനിരിക്കുന്നതേയുള്ളൂ.
ചില വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പുസ്തകങ്ങള്‍ കൊണ്ടുപോയതാകാം മറ്റു വിദ്യാലയങ്ങളില്‍ പുസ്തകങ്ങള്‍ കുറയാന്‍ കാരണമെന്ന് പരാതിയുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ മുന്‍കൈയെടുത്ത് അധികമുള്ള പുസ്തകങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് പരസ്പരം കൈമാറാനായി പ്രത്യേക ക്യാംപ് സംഘടിപ്പിച്ചിരുന്നു.
ഇതില്‍ ഏറെക്കുറെ കന്നട വിദ്യാലയങ്ങള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ ലഭിച്ചിരുന്നു. ഇരുപതില്‍ താഴെ മലയാളം വിദ്യാലയങ്ങളാണ് മഞ്ചേശ്വരം ഉപജില്ലയിലുള്ളത്.
വിവിധ ക്ലാസുകളിലേക്കുള്ള രണ്ടാംഭാഗം പാഠപുസ്തകങ്ങള്‍ അധികൃതര്‍ വിതരണംചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇവയെങ്കിലും പൂര്‍ണമായും കുട്ടികളുടെ കൈയില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."