HOME
DETAILS
MAL
ശാന്തിഗിരി ആശ്രമം മീഡിയനില്‍ പൂച്ചെടികള്‍ നട്ടു
backup
October 04 2016 | 02:10 AM
അരൂര്‍: ശാന്തിഗിരി ആശ്രമം സ്ഥാപകന്‍ കരുണാകരഗുരുവിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി ദേശീയപാതയുടെ മീഡിയനില്‍ പൂചെടികള്‍ നട്ടു. ചന്തിരൂര്‍ പാലത്തിന് സമീപം എ.എം.ആരിഫ് എം.എല്‍.എ ആദ്യ വ്യക്ഷതൈ നട്ടു പദ്ധതി ഉദ്ഘാടനം ചെയ്തു.
ശാന്തിഗിരി ആശ്രമവും ശാന്തി മഹിമയും ചേര്‍ന്നണ് പദ്ധതി നടപ്പിലാക്കുന്നത്. ദേശീയപാതയിലെ മീഡിയനില്‍ 300 മീറ്ററോളം പ്രദേശത്താണ് അരളി,അലമാണ്ട എന്നീ ഇനത്തില്‍പ്പെട്ട 300 ഓളം പൂച്ചെടികള്‍ വച്ചുപിടിപ്പിക്കുന്നത്. ശാന്തിഗിരി ആശ്രമം ചന്തിരൂര്‍ ജന്മഗ്രഹ കാര്യദര്‍ശി സ്വാമി ജനമോഹന്ജ്ഞാന തപസ്വി, ബ്രഹ്മചാരി ഹരിക്യഷ്ണന്‍, അരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.രത്നമ്മ, ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ. ഗോപാലന്, പുരുഷോത്തമന്, നൗഷാദ് കുന്നേല്‍, പി.ജി. രവി, പി.ജി. രമണന്, എന്‍.അനോഷ്കുമാര് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."