HOME
DETAILS
MAL
ഇടതുസര്‍ക്കാരിനെ നയിക്കുന്നത് കച്ചവട ലോബി: ഡീന്‍
backup
October 04 2016 | 02:10 AM
കാട്ടാക്കട: ഇടതുസര്‍ക്കാരിനെ നയിക്കുന്നത് കച്ചവട ലോബിയാണെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ബുധനാഴ്ചത്തെ യു.ഡി.എഫ് ഹര്‍ത്താലിനോടനുബന്ധിച്ചു റിമാന്‍ഡിലായി ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്കി സംസാരിക്കുകയായിരുന്നു ഡീന്‍.
ഇതിന്റെ ഭാഗമായാണ് മുപ്പത്തിയഞ്ചു ശതമാനം ഫീസ് സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിക്കുന്നത്. ഫീസ് വര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും ഡീന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍ .എസ് .നുസൂര്‍, ഡി.സി.സി വൈസ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, എം.ആര് ബൈജു,പീരു മുഹമ്മദ്, അഡ്വ. രാജീവ് ,ഡി.സി.സി ജനറല്‍ സെക്രട്ടറി കാട്ടാക്കട സുബ്രഹ്മണ്യം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."