മാലിന്യ സംസ്‌കരണം: സെമിനാര്‍ സംഘടിപ്പിച്ചു
തിരുവനന്തപുരം: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശുചിത്വ മിഷന്‍ വി .ജെ .ടി ഹാളില്‍ ശാസ്ത്രീയ മാലിന്യ സംസ്‌കരണം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
മേയര്‍ വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്നത് ജീവിതത്തിലെ ആപ്തവാക്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സെമിനാറില്‍ നിന്നും പാഠം ഉള്‍കൊണ്ട് മാലിന്യം വലിച്ചെറിയുകയോ,കത്തിക്കുകയോ ചെയ്യരുതെന്ന് മാതാപിതാക്കളെ ബോധവല്‍കരിക്കുന്നത് യുവതലമുറയുടെ ഉത്തരവാദിത്വമാണെന്ന് ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. കെ വാസുകി പറഞ്ഞു. ശുചിത്വ മിഷന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സി വി ജോയി സ്വാഗതം പറഞ്ഞു. പരിപാടിയില്‍ നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നഗരത്തിലെ നിലവിലുള്ള മാലിന്യസംസ്‌ക്കരണ സംവിധാനത്തെക്കുറിച്ചും വിവിധ ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണ രീതികളില്‍ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് പ്രോഗ്രാം ഓഫീസര്‍ അമീര്‍ ഷാ നടത്തിയ പവര്‍പോയിന്റ് അവതരണത്തില്‍ വിശദീകരിച്ചു. പ്രോഗ്രാം ഓഫീസര്‍ എബ്രഹാം തോമസ് രഞ്ജിത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."