ഗാന്ധിജയന്തി ആഘോഷിച്ചു
കൊല്ലം: സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ആഘോഷം തിരുമുല്ലാവാരം ഗാന്ധി ഘട്ടില്‍ നടന്നു. കാലഘട്ടത്തിന്റെ മുന്നോട്ടു നയിക്കാന്‍ ഗാന്ധിജിക്കും ഗാന്ധിയന്‍ ആശയങ്ങള്‍ക്കും മാത്രമെ കഴിയുകയുള്ളൂവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ഗാന്ധിയന്‍ ചൂളൂര്‍ ഭാസ്ക്കരന്‍ നായര്‍ പറഞ്ഞു.
തിരുമുല്ലാവാരത്ത് ഗാന്ധിയന്‍ പഠന കേന്ദ്രം ആരംഭിക്കണമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ മുന്‍ മന്ത്രി സി.വി പത്മരാജന് ആവശ്യപ്പെട്ടു. ഡി .ഗീതാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. പ്രതാപ വര്‍മ്മ തമ്പാന്, കൗണ്‍സിലര്‍ തൂവനാട്ട് സുരേഷ്കുമാര്‍, തടത്തിവിള രാധാകൃഷ്ണന്, കളീയിലില്‍ മുരളീകൃഷ്ണന്, അമീര്ഖാന്, വിഷ്ണുസുനില്‍ പന്തളം, എം സുജയ്, എം.എസ് സിദ്ദിഖ്, ചെറാശ്ശേരില്‍ കൃഷ്ണകുമാര്‍, ജി ചന്ദ്രന്, ബിജു ലൂക്കോസ്, ബോബി, രഞ്ജിത്ത് കലുങ്കുംമുഖം, ആനന്ദ് തിരുമുല്ലാവാരം, സുനില്‍ തിരുമുല്ലാവാരം, ശശി കണ്ണങ്കര, മുരളീധരന്, രമേഷ് മാറപ്പാട് സംസാരിച്ചു.
കൊല്ലം: ഗാന്ധി ജയന്തി ദിനം കേരളാ പ്രദേശ് ഗാന്ധി യുവമണ്ഡലത്തിന്റെ നേതൃത്വത്തില്‍ മാനവ മൈത്രിദിനമായി ആചരിച്ചു. സംസ്ഥാന ചെയര്മാന് അയത്തില്‍ സുദര്ശനന് കൊല്ലം മഹാത്മാഗാന്ധി പാര്‍ക്കിലെ ഗാന്ധി പ്രതിമയിലും, കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷന് അങ്കണത്തിലെ ഗാന്ധി പ്രതിമയിലും പുഷ്പഹാരം അര്‍പ്പിച്ച് സംസ്ഥാനതല ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.
ഇതോടൊപ്പം സൗഹൃദ കൂട്ടായ്മയും ദേശിയോദ്ഗ്രഥന പ്രതിജ്ഞയും സംഘടിപ്പിച്ചു. കേരളാ പ്രദേശ് ഗാന്ധി യുവമണ്ഡലം കൊല്ലം ജില്ലാ ചെയര്മാന് ചേരൂര്‍ പ്രസന്നന്, ജില്ലാ വൈസ് ചെയര്മാന്മാരായ ഓറിയല്‍ ഫോണ്സൈക്ക, മാടന്നട വി.മധുലാല്‍, സെക്രട്ടറിമാരായ ചന്ദനത്തോപ്പ് നിസാമുദ്ദീന്‍, യഹിയ, മണലില്‍ ബിജു വാമദേവന്, മങ്ങാട് സുബിന് നാരായണന്, കുരീപ്പുഴ ഷാനവാസ്, ചക്കാലില്‍ നാസര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."