HOME
DETAILS

ജസ്റ്റ നിയമം: പ്രതിസന്ധി സഊദി മറികടക്കുമെന്നു വിദഗ്ദര്‍

  
backup
October 04 2016 | 06:10 AM

%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-2

റിയാദ്: സെപ്തംബര്‍ ഒന്‍പതു ദുരന്തത്തിന്റെ പേരില്‍ അമേരിക്ക നടപ്പാക്കിയ പുതിയ നിയമമായ ജസ്റ്റിസ് എഗൈന്‍സ്‌റ് സ്‌പോണ്‍സേര്‍സ് ഓഫ് ടെററിസം ആക്ട് (ജസ്റ്റ) പ്രതിസന്ധി സഊദി അറേബ്യ മറികടക്കുമെന്നു വിദഗ്ദര്‍. ദുരന്തത്തില്‍ ഇരയായവര്‍ക്കു സഊദിക്കെതിരെ നീങ്ങാന്‍ അനുവദിക്കുന്ന നിയമം നടപ്പിലാക്കാന്‍ അമേരിക്കക്കു കഴിയുകയില്ലെന്നും അങ്ങനെ മുതിര്‍ന്നാല്‍ അതിനെ മറികടക്കാന്‍ സഊദിക്ക് കഴിയുമെന്നുമാണ് നയതന്ത്ര വിദഗ്ധര്‍ നല്‍കുന്ന സൂചനകള്‍.

ജസ്റ്റ നിയമമായി ഏതാനും ദിവസം പിന്നിടുമ്പോള്‍ ബില്ലിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പുകളാണ് ഉയര്‍ന്നു വരുന്നത്. നേരത്തെയും രണ്ടു തവണ സമാനമായ പല പ്രതിസന്ധികളും അമേരിക്കയുമായി നേരിടേണ്ടി വന്ന സഊദി അറേബ്യക്കു ഇതും തരണം ചെയ്തു മുന്നേറാനാകുമെന്ന കണക്കു കൂട്ടലിലാണ് സഊദി ഭരണ നേതൃത്വവും.

പുതിയ അമേരിക്കന്‍ വിവാദ നിയമത്തിനെതിരെ അമേരിക്കയിലെ സെനറ്റ് അംഗങ്ങള്‍ തന്നെ രംഗത്തെത്തിയതായാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റ് വീറ്റോ അധികാരം ഉപയോഗിച്ച് തള്ളിയ ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് ശക്തിയോടെ വീണ്ടും നിയമമാക്കിയത് രാജ്യത്തിന് തന്നെ ഭാവിയില്‍ പ്രതിസന്ധി വരുത്തി വെക്കുമെന്ന തിരിച്ചറിവാണ് ഇത് മരവിപ്പിക്കണെമെന്ന ചിന്തയിലേക്ക് അംഗങ്ങളെ എത്തിക്കുന്നത്.

ദീര്‍ഘ കാല സുഹൃദ്‌രാജ്യമായ സഊദിയെ പിണക്കുന്നതു ബുദ്ധിയല്ലെന്നും അത് ഭാവിയില്‍ വന്‍ ദോഷം വരുത്തി വെക്കുമെന്നും സെനറ്റിലെ മുതിര്‍ന്ന അംഗങ്ങള്‍ വ്യക്തമാക്കുന്നു. അമേരിക്കക്കു ഏറ്റവും വലിയ പങ്കാളി എന്നതിലുപരി മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും ധനികരും ശക്തരുമായ ഒരു രാജ്യത്തെ അകറ്റി നിര്‍ത്തുന്നത് അമേരിക്കക്കു ഗുണകരമാകില്ലെന്നു മുതിര്‍ന്ന സെനറ്റ് അംഗം ബോബ് ക്രോക്കര്‍ പറഞ്ഞു. മാത്രമല്ല അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങളും വിവാദ ബില്ലിനെതിരെ കടുത്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്നതും സഊദിക്ക് ആശ്വാസം പകരുന്നുണ്ട്.

നിയമത്തിന്റെ പേരില്‍ അമേരിക്കയുമായി സഊദി അകലുമെന്നും അങ്ങനെ വന്നാല്‍ സഊദി മറ്റു രാജ്യങ്ങലുമായി സൗഹൃദം തേടിപ്പോകുമെന്നും അത് അമേരിക്കക്കു കൂടുതല്‍ ക്ഷീണം മേഖലയില്‍ ഉണ്ടാക്കുമെന്നും പത്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അതേസമയം, ഇത് മൂന്നാം തവണയാണ് അമേരിക്കയുമായുള്ള സഊദി നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. നേരത്തെ രണ്ടു തവണയും സഊദി യുക്തി പൂര്‍വ്വം കൈകാര്യം ചെയ്തു വിജയിച്ചതായും ചരിത്രം രേഖപ്പെടുന്നുണ്ട്. 1973 ല്‍ ഫൈസല്‍ രാജാവിന്റെ കാലത്തും 1980 കളില്‍ ഫഹദ് രാജാവിന്റെ കാലത്തും സമാനമായ നയതന്ത്ര ഉലച്ചില്‍ തട്ടിയപ്പോഴും ഭരണാധികാരികാരികളുടെ ഇച്ഛാശക്തിക്കു മുന്നില്‍ അമേരിക്ക കീഴടങ്ങുകയായിരുന്നു. രണ്ടു തവണയും സഊദിയും അമേരിക്കയും യുദ്ധത്തിന്റെ വക്കോളം എത്തിയിരുന്നെങ്കിലും അമേരിക്കയുടെ ഭീഷണിക്കു കീഴടങ്ങാതെ സഊദി തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്ന് അനുകൂലമായി അമേരിക്കയെ വരുത്തുകയായിരുന്നുവെന്നാണ് ചരിത്രം. ഇതേ മാര്‍ഗ്ഗത്തില്‍ തന്നെയായിരിക്കും ഇപ്പോഴത്തെ പ്രതിസന്ധിയും തരണം ചെയ്യാന്‍ സഊദി ശ്രമിക്കുകയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീകുമാർ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി ഹൈക്കോടതി റദ്ദാക്കി

Kerala
  •  a month ago
No Image

ജാഗ്രത; ഫെയ്‌സ്ബുക്കിലൂടെ സിവില്‍ ഐഡി സേവനങ്ങള്‍ നല്‍കുന്നില്ല 

Kuwait
  •  a month ago
No Image

ഹിതപരിശോധന; രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  a month ago
No Image

സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

Kerala
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേള; ഇളയരാജ പങ്കെടുക്കും

uae
  •  a month ago
No Image

മലയാള സർവ്വകലാശാല; പിഎച്ച്ഡി റാങ്ക് ലിസ്റ്റിൽ അട്ടിമറി

Kerala
  •  a month ago
No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago