കെജരിവാള്‍, നിങ്ങളാണ് പാക് മാധ്യമങ്ങളുടെ തലക്കെട്ട്: ബി.ജെ.പി
ന്യൂഡല്‍ഹി: ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിനെ സംബന്ധിച്ച ചോദ്യങ്ങളുന്നയിക്കുന്ന അരവിന്ദ് കെജരിവാളിനെ വിമര്‍ശിച്ച് ബി.ജെ.പി. ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം സംബന്ധിച്ച് വീഡിയോ പുറത്ത് വിടണമെന്ന് കെജരിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പാക് മാധ്യമങ്ങള്‍ ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് ബി.ജെ.പി കെജരിവാളിനെതിരെ രംഗത്തെത്തിയത്.
'മിസ്റ്റര്‍ കെജരിവാള്‍ നിങ്ങള്‍ക്കറിയാമോ.. ഇന്നത്തെ പാക് മാധ്യമങ്ങളുടെ പ്രധാനതലക്കെട്ട് നിങ്ങളാണ്. രാഷ്ട്രീയം മാറ്റിനിര്‍ത്താം. പക്ഷേ ദയവായി നമ്മുടെ സൈന്യത്തെ തരംതാഴ്ത്തുന്ന കാര്യങ്ങള്‍ പറയുകയോ ചെയ്യരുത്' കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പാക് അധീന കശ്മീരിലെ മിന്നലാക്രമണം ഇന്ത്യന്‍ സൈന്യത്തിന്റെ കെട്ടുകഥയാണെന്നാണ് പാക് നിലപാട് ഇത് സാധൂകരിക്കുന്നതാണ് കെജരിവാളിന്റെ പ്രസ്താവനയെന്നാണ് പാക് മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ വീഡിയോ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട് പാകിസ്താന്റെ പ്രചാരണങ്ങളുടെ മുനയൊടിക്കണമെന്നാണ് കെജരിവാള്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."