ആര്.ബി.ഐ റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു
മുംബൈ: റിപ്പോ നിരക്കില്‍ 0.25ശതമാനം കുറവ് വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.50 ശതമാനത്തി ല്‍ നിന്ന് 6.25 ശതമാനമായാണ് കുറച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തെ താഴ്ന്ന നിരക്കിലാണ് റിപ്പോ നിരക്ക് എത്തിയിട്ടുള്ളത്.
റിസര്‍വ്വ ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപനമാണിത്.
കേന്ദ്രസര്‍ക്കാര്‍ പുതിയ രൂപം നല്കിയ എം.പി.സി അംഗീകരിച്ച ആദ്യ ധന നയത്തിലാണ് നിരക്കിലാണ് മാറ്റം പ്രഖ്യാപിച്ചിട്ടുള്ളത്. ആര്.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് പദവി ഒഴിഞ്ഞതിന് പിന്നാലെ പണപ്പെരുപ്പ നിരക്കുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം
ഗവര്‍ണര്‍ കൂടി അംഗമായ ആറംഗസമിതി നയം തീരുമാനിക്കുന്ന ആദ്യ സന്ദര്‍ഭമാണിത്. ഇതുവരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒറ്റയ്ക്ക് വായ്പാ നയം പ്രഖ്യാപിക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."