കോടതിയില്‍ മാധ്യമങ്ങളെ തടയുന്നത് അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: അഭിഭാഷക മാധ്യമപ്രശ്‌നം നാടിന്റെ യശസ്സിനെ ബാധിക്കുന്ന തലത്തിലേക്ക് വഷളാകുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറിയാനും അഭിപ്രായം പ്രകടിപ്പിക്കാനും സ്വാതന്ത്ര്യത്തിന് തടസമുള്ള നാട് എന്നു കേരളം ലോകരംഗത്ത് അറിയപ്പെടുന്നത് മലയാളികള്‍ക്ക് അഭിമാനം നല്‍കുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പോകാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെടുത്താനിറങ്ങുന്ന അഭിഭാഷകര്‍ ചെയ്യുന്നത് ശരിയില്ലായ്മയാണെന്ന് മനസ്സിലാക്കണം. ഇത്തരം പ്രവൃത്തിയില്‍ നിന്നും പിന്തിരിയണമെന്നും സ്വതന്ത്ര്യവും നിര്‍ഭയവുമായ മാധ്യമസ്വാതന്ത്ര്യത്തിനു തടസ്സമുണ്ടാക്കുന്ന ഒന്നും അനുവദിച്ചുകൊടുക്കാനിവില്ലെന്നും മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
നേരത്തെ ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, വികാരത്തെ വിവേകത്തോടെയാണ് നേരിടേണ്ടത്. അതേ തരത്തിലേ പ്രതികരിക്കൂ എന്നത് ആര്‍ക്കും നല്ലതല്ല. എല്ലാ അര്‍ഥത്തിലും സ്വതന്ത്ര്യവും ന്യായയുക്തവും നിര്‍ഭയവുമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ അന്തരീക്ഷവും നിലനില്‍ക്കുന്ന സംസ്ഥാനം സത്യവിരുദ്ധമായ നിലയില്‍ ചിത്രീകരിക്കപ്പെട്ടുകൂട. ഇത് ബന്ധപ്പെട്ടവരൊക്കെ മനസ്സിലാക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."