HOME
DETAILS
MAL
ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍
backup
October 04 2016 | 18:10 PM
കളമശ്ശേരി: ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേരെ കളമശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു.
കളമശ്ശേരി മണ്ണോപ്പിള്ളിമുകള് വീട്ടില്‍ രവി(49), പുഞ്ചയില്‍ രാജു(36),മണ്ണോപ്പിള്ളി രാജേഷ്(36) എന്നിവരെയാണ് കളമശ്ശേരി സി.ഐ എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ തിരുവോണദിവസം രക്ഷിതാക്കള്‍ ഓണാഘോഷ പരിപാടിക്കു പോയ നേരത്താണ് അച്ഛന്റെ സുഹൃത്തുക്കളായ പ്രതികള്‍ വീട്ടില്‍ വന്ന് സുഖമില്ലാതിരുന്ന കുട്ടിയെ പീഡിപ്പിച്ചത്.
സംഭവത്തെത്തുടര്‍ന്ന് ഒരുമാസമായി സ്കൂളില്‍ പോകാന്‍ വിസമ്മതിച്ച കുട്ടിയെ ചെല്‍ഡ് ലൈനിന്റെ സഹായത്തോടെ കൗണ്‍സിലിങ് നടത്തിയപ്പോഴാണു പീഡനവിവരം പുറത്തറിയുന്നത്. എ.എസ്.ഐ അലികുഞ്ഞ്, ഷുക്കൂര്‍, അനസ്, ജാക്സണ്,എല്‍ദോസ്, ഹരിമോന് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."