സ്‌കൂള്‍ കുട്ടികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
കൊച്ചി: ദേശീയ ശിശുദിനമായ നവംബര്‍ 14 മുതല്‍ അന്താരാഷ്ട്ര ബാലാവകാശ ദിനമായ നവംബര്‍ 20 വരെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും എറണാകുളം ശിശു സംരക്ഷണ യൂനിറ്റും സംയുക്തമായി ബാലാവകാശ വാരാചരണം സംഘടിപ്പിക്കുന്നു.
കുട്ടികളുടെ അവകാശ സംരക്ഷണം, കുട്ടികള്‍ക്കായുളള വിവിധ നിയമങ്ങള്‍, കുട്ടികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണു വാരാചരണം സംഘടിപ്പിക്കുന്നത്.
വാരാചരണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും 22ന് സ്‌കൂള്‍ കുട്ടികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സ്റ്റേറ്റ് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വ്യത്യാസമില്ലാതെ എട്ടുമുതല്‍ 12 വരെ ക്ലാസുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 സ്‌കൂളുകളിലെ രണ്ടു പേരടങ്ങുന്ന ജില്ലാതല മത്സരത്തില്‍ വിജയിക്കുന്ന മൂന്ന് ടീമുകള്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും.
കൂടാതെ നവംബര്‍ 18ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും.
ജില്ലയില്‍ ക്വിസ് മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യപ്പെടുന്ന സ്‌കൂളുകള്‍ പങ്കെടുക്കുന്ന ടീമിന്റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ കത്ത്
[email protected] വിലാസത്തില്‍ ഒക്‌ടോബര്‍ 13ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 2609177.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."