'കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കുന്നവര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കണം'
പുത്തന്‍ചിറ: കെ.പി.സി.സി നിര്‍ദേശം അനുസരിച്ച് കോണ്‍ഗ്രസ് പുത്തന്‍ചിറ മണ്ഡലം ഓഫിസ് അങ്കണത്തില്‍ ഗാന്ധി അനുസ്മരണ സദസ് നടക്കുമ്പോള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രകടനം നടത്തുകയും മണ്ഡലം ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തുകൊണ്ട് വിമത പ്രവര്‍ത്തനങ്ങളിലൂടെ നിരന്തരം കോണ്‍ഗ്രസിന് പൊതു സമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കികൊണ്ടിരിക്കുന്ന കെ.എന്‍ സജീവന്‍, മാനാത്ത് രാജേന്ദ്രന്‍, ജോഷി മങ്കിടിയാന്‍ എന്നിവരക്കെതിരേ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പുത്തന്‍ചിറ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഗാന്ധിയിലേക്ക് മടങ്ങൂ അക്രമം വെടിയൂ എന്ന പ്രമേയത്തില്‍ പുത്തന്‍ചിറ മണ്ഡലം ഓഫിസ് അങ്കണത്തില്‍ നടന്ന ഗാന്ധി അനുസ്മരണ സംഗമത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണം എന്നിവ നടന്നു. കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എ.എ അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എ നദീര്‍ അധ്യക്ഷനായി. കെ.ഐ നജീബ്, ഇ.വി സജീവ്, ബീരാന്‍ വാഴക്കമഠം, കെ.സി വാസു, ചക്കപ്പന്‍, ടി.കെ രാജന്‍, എം.എ അബ്ദുല്‍ ഷുക്കൂര്‍, മേജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."