HOME
DETAILS
MAL
തെരുവുനായ ശല്യം നേരിടാന്‍ ഡോഗ് പാര്‍ക്കുകള്‍: ജലീല്‍
backup
October 04 2016 | 19:10 PM
തിരുവനന്തപുരം: അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ ഡോഗ് പാര്‍ക്ക് നിര്‍മിക്കാന്‍ ആലോചിക്കുന്നതായി തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ നിയമസഭയെ അറിയിച്ചു.
നായ്ക്കളുടെ പ്രജനനം ശാസ്ത്രീയമായി തടയാന്‍ വന്ധ്യംകരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും രാജു എബ്രഹാമിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. പതിനാറായിരത്തോളം നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്. മാലിന്യത്തിന്റെ അവശിഷ്ടങ്ങള്‍ ഭക്ഷിച്ചാണ് തെരുവ്നായ്ക്കള്‍ പെറ്റുപെരുകുന്നത്.
അതിനാല്‍ മാലിന്യസംസ്കരണത്തിനും മുന്‍തൂക്കം നല്‍കും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും ഇതിനായി തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."