അടിയന്തരപ്രമേയത്തില്‍ നിന്ന് പിന്മാറി മാണി വിഭാഗം
തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് നല്കിയ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം അവസാനനിമിഷം പിന്മാറി. നിയമസഭയില്‍ യു.ഡി.എഫ് നടത്തുന്ന നിരാഹാരസമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് അടിയന്തരപ്രമേയം അവതിപ്പിക്കുന്നില്ലെന്ന നിലപാട് മാണി വിഭാഗം സ്വീകരിച്ചത്.
ചോദ്യോത്തരവേള കഴിഞ്ഞയുടനെയാണ് പ്രതിപക്ഷ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് വാക്കൗട്ട് നടത്തുകയാണെന്നും അടിയന്തരപ്രമേയം അവതരിപ്പിക്കുന്നില്ലെന്നും ഡെപ്യൂട്ടി ലീഡര്‍ പി.ജെ.ജോസഫ് പ്രഖ്യാപിച്ചത്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ഖേദകരമാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അഭിപ്രായപ്പെട്ടു.
അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയശേഷം പിന്മാറുന്നത് സഭാ കീഴ്വഴക്കങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. റബര്‍ കര്‍ഷകരോടുള്ള ദ്രോഹമാണിതെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ ബാലന് പറഞ്ഞു.
എന്നാല്‍ അടിയന്തരപ്രമേയം പിന്‍വലിച്ചിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പാര്‍ട്ടി ചെയര്മാന് കെ.എം മാണിയ്ക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ സഭയില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നതിനാല്‍ പ്രമേയം അടുത്ത ദിവസത്തേയ്ക്ക് മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ഥിക്കുകയാണുണ്ടായത്.
ഇതിനുശേഷമാണ് നിരാഹാരസമരം നടത്തുന്ന എം.എല്‍.എമാര്‍ക്ക് പിന്തുണയറിയിച്ച് വാക്കൗട്ട് നടത്തിയത്. അടിയന്തരപ്രമേയം ഇന്ന് സഭയിലവതരിപ്പിക്കുമെന്നും എം.എല്‍.എമാര്‍ അറിയിച്ചു. ഇതിനായി സ്പീക്കര്‍ക്ക് വീണ്ടും നോട്ടിസ് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."