HOME
DETAILS

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുനല്‍കിയത് ആയിരത്തോളം പേര്‍ക്ക്

  
backup
October 04 2016 | 19:10 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1-7

തലശ്ശേരി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുനല്‍കിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ സംസ്ഥാനത്ത് ആയിരത്തോളം പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി അന്വേഷണസംഘം കണ്ടെത്തി.
തലശ്ശേരി അമൃത കോളജ്  ഉടമ പിണറായി പാറപ്രത്തെ വടക്കയില്‍ അജയന്‍ (46), പാര്‍ട്ണര്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഹില്‍വ്യൂവില്‍ ടിന്റു ബി. ഷാജി (30) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇവരെ കൂടുതല്‍ തെളിവെടുപ്പിനായി ഇന്നലെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.  തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ  നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുന്ന തിരുവനന്തപുരത്തെ ഓഫിസിലും വട്ടിയൂര്‍ക്കാവിലെ ടിന്റുവിന്റെ വീട്ടിലും പൊലിസ് പരിശോധന നടത്തും.
തലശ്ശേരിയിലെ അമൃതാ കോളജില്‍നിന്ന് വ്യാജ എം.ബി.എ ബിരുദം സമ്പാദിച്ച ടിന്റു പിന്നീട് ഈ സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ആവുകയായിരുന്നു. സംസ്ഥാനത്ത് കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലുള്‍പ്പെടെയായി 11 ശാഖകളാണ് അമൃത കോളജിനുള്ളത്. തലശ്ശേരി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഈ മാസം ഏഴ് വരെ പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു.
 അതിനിടെ, കാഞ്ഞങ്ങാട് പ്രാഥമിക കാര്‍ഷിക വികസന ബാങ്കിന്റെ രണ്ട് ശാഖകളിലായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിസമ്പാദിച്ച ചന്ദ്രന്‍, നടരാജന്‍ എന്നിവരെക്കുറിച്ച് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതില്‍ ചന്ദ്രനെ ബാങ്ക് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago