HOME
DETAILS

വിദേശ മലയാളിയുടെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍

  
backup
October 04 2016 | 19:10 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2

അമ്പലപ്പുഴ: വിദേശ മലയാളിയുടെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ അമ്പലപ്പുഴ പോലീസ് പിടികൂടി. തമിഴ്‌നാട് തഞ്ചാവൂര്‍ അണ്ണാനഗര്‍ തെരുവില്‍ പഴയമാരിയപ്പന്‍ കോവിലില്‍ പാണ്ടിബാബു(സുന്ദരരാജ്-45) അറസ്റ്റിലായത്. അമ്പലപ്പുഴ കോമന ദാറുല്‍ നജാത്തില്‍ അന്‍ഷാദ് മുഹമ്മദിന്റെ വീട്ടില്‍നിന്ന് 1.6 ലക്ഷം രൂപ, 8000 സഊദി റിയാല്‍, രണ്ട് വാച്ചുകള്‍, ഒരു മൊബൈല്‍ ഫോണ്‍, 24.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ എന്നിവ മോഷ്ടിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ ഒഗസ്റ്റ് 21ന് പകല്‍ 11നാണ് ഇയാള്‍ അന്‍ഷാദിന്റെ വീട്ടിലെത്തിയത്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സ്റ്റോര്‍ റൂമില്‍നിന്ന് മമ്മട്ടി എടുത്ത് വാതില്‍ തകര്‍ത്തായിരുന്നു മോഷണം. മോഷണശേഷം പത്തനാപുരത്തേക്ക് കടന്ന ഇയാള്‍ ഇവിടെയുള്ള ഓട്ടോറിക്ഷാ ഡ്രൈവറായ അനസിന് മൊബൈല്‍ ഫോണ്‍ കൈമാറി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഐ എം ഇ ഐ നമ്പര്‍ പിന്‍തുടര്‍ന്ന് പോലീസ് അനസിനെ കസ്റ്റഡിയിലെടുത്തതില്‍നിന്നാണ് പാണ്ടി ബാബുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഈ സമയം മധുരയിലേക്ക് കടന്ന ഇയാള്‍ പ്രഭ എന്ന സുഹൃത്തുമായി മദ്യപിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പിന്നീടുള്ള ശക്തമായ അന്വേഷണത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.
ഇയാളില്‍നിന്ന് 51000 രൂപ, മൂന്ന് കമ്മല്‍, ഒരു മോതിരം, ഒരു വാച്ച് എന്നിവ കണ്ടെടുത്തു. ബാക്കിയുള്ളവ പ്രഭക്ക് കൈമാറിയെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
പ്രഭയെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ് പി: എ അക്ബര്‍, ഡിവൈ എസ് പിമാരായ ഷാജഹാന്‍, ഉദയകുമാര്‍, സി ഐ: എം വിശ്വകുമാര്‍, എസ് ഐ: എം പ്രതീഷ്‌കുമാര്‍, എസ് പിയുടെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എന്നിവരുള്‍പ്പെട്ട സംഘമാണ് പാണ്ടി ബാബുവിനെ വലയിലാക്കിയത്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓര്‍മയായി നവീന്‍ ബാബു; കലക്ടറേറ്റില്‍ 10 മണിമുതല്‍ പൊതുദര്‍ശനം -സംസ്‌കാരം ഇന്ന് പത്തനംതിട്ടയില്‍

Kerala
  •  2 months ago
No Image

അവലോകന യോഗത്തിനു നേരെ ഇസ്റാഈൽ ആക്രമണം; ലബനാനിൽ  മേയർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

പൊലിസിൽ 1200 താൽക്കാലിക തസ്തികകൾ

Kerala
  •  2 months ago
No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago