തുറവൂര്‍ പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം തട്ടിപ്പെന്ന്
തുറവൂര്‍: സംമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനം തട്ടിപ്പെന്ന് കോണ്‍ഗ്രസ് .നൂറു കണക്കിന് വീടുകള്‍ക്ക് ഇപ്പോഴും ശുചി മുറി ഇല്ലാത്തപ്പോഴാണ് തുറവൂര്‍ പഞ്ചായത്തിന്റെ ഈ തട്ടിപ്പ് പ്രഖ്യാപനം.
പ്രഖ്യാപനത്തിന്റെ ഭാഗമായി പഞ്ചായത്ത് ഫണ്ടും, ശുചിത്വമിഷണന്റെ ഫണ്ടും ഉപയോഗിച്ച് 247 ശുചി മുറികള്‍ നിര്‍മ്മിച്ചുവെന്നും, തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി 150 ശുചി മുറികള്‍ നിര്‍മ്മിച്ചു നല്‍കിയതായും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നു.
സി പി എം പ്രവര്‍ത്തകരായ ചിലര്‍ക്ക് കക്കുസ്നി ര്‍ മിക്കുവാന്‍ സഹായിച്ചതല്ലാത'യാതൊന്നും ചെയ്തില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു' പട്ടികജാതി വിഭാഗത്തേയും ,മത്സ്യതൊഴിലാളികളേയും ,ബി പി എല്‍ ലിസ്റ്റിലുള്ളവരേയും ഈ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതായും നിലവില്‍ കക്കുസ് ഉള്ളവര്‍ക്ക് തന്നെ ചില പഞ്ചായത്തംഗങ്ങള്‍ പണം വാങ്ങി വീണ്ടും കക്കൂസ് നിര്‍മ്മിക്കുവാന്‍ സഹായം നല്‍കിയതായും ആരോപണം ഉണ്ട്.
തുറവൂര്‍ പഞ്ചായത്തില്‍ ഈ സാമ്പത്തീക വര്‍ഷം കക്കൂസ് നിര്‍മ്മിക്കുവാന്‍ സഹായം നല്ലിയതു സംബന്ധിച്ച് വിജിലന്‍സ് അന്വഷണം നടത്തണമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി വിജയകുമാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."