HOME
DETAILS
MAL
സി.പി.എമ്മിനെ 'തലോടി' കോണ്‍ഗ്രസിനെ 'തല്ലി' നരേന്ദ്ര മോദി
backup
May 09 2016 | 06:05 AM
യു.എച്ച് സിദ്ദീഖ്
ആലപ്പുഴ: ബി.ജെ.പിയെ ചൊല്ലി നേതാക്കള്‍ വാഗ്വാദം തുടരുമ്പോള്‍ സി.പി.എമ്മിനെ കടന്നാക്രമിക്കാതെ നരേന്ദ്ര മോദിയുടെ കുട്ടനാട് പര്യടനം. എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്കായി വോട്ടു തേടി കുട്ടനാട്ടിലെ എടത്വായില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദി സി.പി.എമ്മിനോട് സ്വീകരിച്ചത് മൃദുസമീപനം. കമ്യൂണിസ്റ്റുകളുടെ മാര്‍ഗം അക്രമമെന്ന ഒരുവരി മാത്രം പറഞ്ഞു സി.പി.എമ്മിനെ വിമര്‍ശിച്ച മോദി പ്രസംഗത്തിന്റെ ഏറിയ സമയും കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനാണ് ശ്രമിച്ചത്. രാജീവ് ഗാന്ധിയുടെ പരാമര്‍ശം എടുത്തു കാട്ടിയും കോണ്‍ഗ്രസിനെ മോദി കടന്നാക്രമിച്ചു. ടു ജിയും സോളാറും ഉള്‍പ്പടെ അഴിമതി വിഷയങ്ങള്‍ എടുത്തു കാട്ടിയായിരുന്നു മോദിയുടെ കോണ്‍ഗ്രസിന് നേരെയുള്ള കടന്നാക്രമണം. ഡല്‍ഹിയില്‍ കല്‍ക്കരി തിന്ന കോണ്‍ഗ്രസ് കേരളത്തില്‍ സോളാര്‍ തിന്നുകയാണെന്നും മോദി പരഹിസിച്ചു. ശക്തമായ ത്രികോണ മത്സം നടക്കുന്ന കുട്ടനാട്ടില്‍ സി.പി.എമ്മിനെ കടന്നാക്രമിക്കാതെയുള്ള മോദിയുടെ പ്രസംഗം ബി.ജെ.പി അണികളെ നിരാശരാക്കി. ഉച്ചയ്ക്ക് ഒന്നരോടെയാണ് മോദി എടത്വായില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയത്. 1.40 ഓടെ വേദിയില്‍ എത്തിയ മോദി 40 മിനിറ്റോളം പ്രസംഗിച്ചു. കുട്ടാനാട്ടില്‍ എന്‍.സി.പിയിലെ തോമസ് ചാണ്ടിയും കേരളാ കോണ്‍ഗ്രസിലെ ജേക്കബ് എബ്രഹാമും ബി.ഡി.ജെ.എസിലെ സുഭാഷ് വാസുവും തമ്മിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. കുട്ടനാട്ടില്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിലെ ചില മണ്ഡലങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരമെന്ന് വ്യക്തമാക്കിയത് വിവാദമായിരുന്നു. കുട്ടനാട്ടില്‍ ബി.ഡി.ജെ.എസും സി.പി.എമ്മും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ആരോപണം നേരത്തെ തന്നെ യു.ഡി.എഫ് നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. ഇതിനിടെയാണ് ബി.ജെ.പി അണികളെ നിരാശരാക്കി സി.പി.എമ്മിനെതിരേ കാര്യമായി മിണ്ടാതെ പ്രധാന മന്ത്രി നരേന്ദ്ര മോദി കുട്ടനാട്ടില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."