HOME
DETAILS
MAL
സ്‌കൂള്‍ ഗെയിംസ് മത്സരങ്ങളില്‍ മാറ്റം
backup
October 04 2016 | 20:10 PM
കോഴിക്കോട്: പരീക്ഷാ തിയതികള്‍ മാറിയതിനെ തുടര്‍ന്ന് ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ നാളത്തേക്ക് മാറ്റി. അണ്ടര്‍-19 ഫുട്‌ബോള്‍ മത്സരങ്ങളാണ് ഇന്നു കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്നത്.
നാളെ നടത്താന്‍ നിശ്ചയിച്ച അണ്ടര്‍-17 ഫുട്‌ബോള്‍ സെമി, ഫൈനല്‍ വനിതാ മത്സരങ്ങള്‍ ഏഴിന് സാമൂതിരി സ്‌കൂളില്‍ നടത്താനും തീരുമാനിച്ചു. അതേസമയം ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങള്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിലും അണ്ടര്‍-19 ഖൊ-ഖൊ മത്സരങ്ങള്‍ പെരുവയല്‍ യു.പി സ്‌കൂള്‍ ഗ്രൗണ്ടിലും ഇന്നു നേരത്തെ നിശ്ചയിച്ച പോലെ നടക്കും. സെപ്റ്റംബര്‍ 22 മുതലാണ് ജില്ലാ സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."