HOME
DETAILS
MAL
'മുച്ചക്ര വാഹനപദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണം'
backup
October 04 2016 | 21:10 PM
തിരുന്നാവായ: ഭിന്നശേഷിക്കാര്‍ക്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കിയിരുന്ന മുച്ചക്ര വാഹന പദ്ധതി തുടരണമെന്നു കേരള വികലാംഗ ക്ഷേമ സംഘടന തിരുന്നാവായ, കുറ്റിപ്പുറം മേഖല കമ്മിറ്റികളുടെ സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. സ്വന്തമായി ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഇനി മുച്ചക്ര വാഹനങ്ങള്‍ അനുവദിക്കൂവെന്ന സര്‍ക്കാര്‍ തീരുമാനം അപലപനീയമാണെന്നും പിന്‍വലിക്കണമെന്നും സമ്മേലനം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ഖാദര്‍ നാട്ടിക ഉദ്ഘാടനം ചെയ്തു. മുജീബ് രാങ്ങാട്ടൂര്‍ അധ്യക്ഷനായി.രാമദാസ് ചേലക്കര, പി.ബി അംബുജാക്ഷി, സുലൈഖ ചങ്ങരംകുളം, വൈശാഖ്, വിനോദ് ശങ്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."