HOME
DETAILS
MAL
ധനരാജ് കുടുംബ സഹായ ഫണ്ട് മുഖ്യമന്ത്രി കൈമാറും
backup
October 04 2016 | 23:10 PM
പയ്യന്നൂര്‍: കൊല്ലപ്പെട്ട സി.പി.എം പ്രവര്ത്തകന് കുന്നരുവിലെ സി.വി ധനരാജിന്റെ കുടുംബത്തിനായി സി.പി.എം സമാഹരിച്ച സഹായധനം ഏഴിനു മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. അഞ്ചിനു നടക്കുന്ന പരിപാടിയില്‍ മന്ത്രി ഇ.പി ജയരാജന്, എം.പിമാരായ പി കരുണാകരന്, പി.കെ ശ്രീമതി, സി കൃഷ്ണന് എം.എല്‍.എ, ജില്ലാ സെക്രട്ടറി പി ജയരാജന് തുടങ്ങിയവര്‍ പങ്കെടുക്കും. ഇതിനു പുറമെ ധനരാജിന്റെ കുടുംബത്തിനായി വീടും നിര്‍മിച്ചു നല്‍കും.
വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നു നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനന്, വി നാരായണന്, പി സന്തോഷ്, കെ രാഘവന്, ജി.ഡി നായര്‍, പാവൂര്‍ നാരായണന്, ഇ.പി കരുണാകരന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."