സംസ്ഥാന പാതയില്‍ കാടു മൂടി; ദുരിതം പേറി യാത്രക്കാര്‍
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഇരിട്ടി സംസ്ഥാന പാതയില്‍ മിക്കയിടത്തും റോഡിന്റെ ഇരുഭാഗത്തും കാടു മൂടിക്കിടക്കുന്നതു വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാകുന്നു.
പെരുവളത്ത് പറമ്പിനും കണിയാര് വയലിനും ഇടയില്‍ നിരവധി സ്ഥലത്ത് മരച്ചിലുകളും പുല്ലും റോഡിലേക്കു തള്ളി നില്‍ക്കുകയാണ്. ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്.
രാവിലെ മദ്റസയിലും സ്കൂളിലും പോകുന്ന കുട്ടികള്‍ ജിവന് പണയം വച്ചാണ് ഇതുവഴി കടന്നു പോകുന്നത്. പത്തു കുട്ടികള്‍ വാഹനം കയറി ദാരുണമായി വേര്‍പിരിഞ്ഞ പെരുമണ്ണ് ഈ സംസ്ഥാന പാതയിലാണെന്നറിഞ്ഞിട്ടും പാര്‍ശ്വഭാഗങ്ങളില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്.
മടമ്പം പുഴയില്‍ മൂന്നു വര്‍ഷം മുമ്പു കാര്‍ പുഴയിലേക്കു വീണ് ഒരാള്‍ മരിക്കുകയും ആറു മാസം മുമ്പ് കാര്‍ മറിഞ്ഞ് അഞ്ചു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തത് ഇതേ റോഡിലാണ്. അതിനു ശേഷം ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."