HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിയില്‍ ശമ്പളം ഇന്ന് നല്‍കും; ബാധ്യത സര്‍ക്കാരിനില്ലെന്ന് ഗതാഗതമന്ത്രി
backup
October 05 2016 | 10:10 AM
തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് പണിമുടക്കിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക് ഇന്ന് ശമ്പളം നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. എന്നാല്‍, സര്‍ക്കാരിന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യതയില്ലെന്ന് മന്ത്രി പറഞ്ഞു. അത് കെ.എസ്.ആര്.ടി.സിയുടെ ബാധ്യതയാണ്. പെന്ഷന് കൊടുക്കുന്ന കാര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ബാധ്യത ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്.ടി.സിയിലെ പ്രതിസന്ധിയെ കുറിച്ച് മന്ത്രിയേക്കാള്‍ അറിവുള്ളവരാണ് ട്രേഡ് യൂണിയനുകള്‍. ഇത്തരം അവസരത്തില്‍ സമരം നടത്തുന്നത് ശരിയാണോയെന്ന് ജീവനക്കാര്‍ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."