സ്വാശ്രയ കോഴ സമരം ശക്തമാക്കും: കെ.എസ്.യു
കല്‍പ്പറ്റ: ലക്ഷങ്ങള്‍ തലവരി പണം വാങ്ങി മെഡിക്കല്‍ ഉള്‍പ്പെടെയുള്ള കോഴ്‌സുകളില്‍ സീറ്റ് കച്ചവടം നടത്തുന്ന സ്വാശ്രയ കോളജുകള്‍ക്കെതിരേയും സര്‍ക്കാരിനെതിരേയും വരും ദിവസങ്ങളില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി അറിയിച്ചു. ഭൂരിഭാഗം തോട്ടം തൊഴിലാളികളുടെയും ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെയും മക്കള്‍ പടിച്ചിറങ്ങുന്ന വയനാട് ഉള്‍പ്പെടെയുള്ള ജില്ലയില്‍ നിന്നും ഒരു കുട്ടിക്ക് പോലും ഉന്നത പഠനം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതിനെതിരേ വരും ദിവസങ്ങില്‍ ഉപവാസം, കൂട്ടധര്‍ണ, കോളജ് ഉപരോധം തുടങ്ങിയ സമര പരിപാടികള്‍ ആരംഭിക്കും.
യോഗത്തില്‍ ജഷീര്‍ പള്ളിവയല്‍ അധ്യക്ഷനായി. മുനീര്‍ പൊഴുതന, രോഹിത്ത് ബോദി, അഫ്‌സല്‍ ചിരാല്‍, ശ്രീജിത്ത് കുപ്പാടിത്തറ, അജ്മല്‍, അമല്‍, ഷൈജല്‍ കമ്പളക്കാട്, ഷമീര്‍ അട്ടുള്ള, ഹര്‍ഷല്‍ കോനാടന്‍, ജിസന്‍ കുളത്തിങ്കല്‍, അലന്‍ സജി, സുബിന്‍ ജോസ്, ഷഫീഖ് സംസാരിച്ചു.
പെന്‍ഷന്‍ വിവാദം; അടിസ്ഥാനരഹിതമെന്ന് ചെയര്‍മാന്‍മാനന്തവാടി: മാനന്തവാടി നഗരസഭയിലെ പെന്‍ഷന്‍ വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. നല്ലനിലയില്‍ നടന്ന പെന്‍ഷന്‍ വിതരണത്തെിനെ ഉള്‍ക്കൊള്ളാനാകാത്ത യു.ഡി.എഫ്, ബി.ജെ.പിയെ കൂട്ടുപിടിച്ച് നടത്തിയ നാടകമാണ് പെന്‍ഷന്‍ തുക നല്‍കാതെ കൈവശം വെച്ചുവെന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ വിരണം ചെയ്യാന്‍ സഹകരണ ബാങ്കുകളെയാണ് ചുമതലപ്പെടുത്തിയത്. ഇതനുസരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രസിഡന്റായ മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വിസ് സഹകരണ ബാങ്കാണ് പെന്‍ഷന്‍ വിതരണം നടത്തിയത്. ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ സമരം നടത്തേണ്ടത് ബാങ്കിനെതിരേയാണ്.
പെന്‍ഷനുമായി ബന്ധപ്പെട്ട് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ചൊവ്വാഴ്ച ചേര്‍ന്ന നഗരാസഭാ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ പ്രമേയം യോഗത്തില്‍ എടുക്കുന്ന വിവരം എല്ലാ കൗണ്‍സിലര്‍മാരെയും അറിയിച്ചിരുന്നതാണ്. ഇത് മനസിലാക്കിയാണ് യുഡിഎഫ് ബി.ജെ.പിയെ കൂട്ടുപിടിച്ച് വാര്‍ത്താ സമ്മേളനം നടത്തിയതെന്നും ചെയര്‍മാന്‍ ആരോപിച്ചു. ആക്ഷേപം ഉന്നയിച്ച പെന്‍ഷണര്‍ പി.ടി ബിജുവിന്റെ ഡിവിഷന്‍കാരി പോലുമല്ല. ഇവരെ തെറ്റിദ്ധരിപ്പിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കുയാണുണ്ടായതെന്നും പ്രവീജ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പി.ടി ബിജു, വര്‍ഗ്ഗീസ് ജോര്‍ജ്, കെ.വി ജുബൈര്‍, അബ്ദുള്‍ ആസിഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."