അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ക്ക് തടവും പിഴയും
കല്‍പ്പറ്റ: 2012 മെയ് 21ന് വൈത്തിരിയിലുള്ള അഷ്‌റഫിന്റെ വീട്ടില്‍ നിന്നും ബൊലേറോ ജീപ്പ് മോഷ്ടിച്ച ശേഷം വ്യാജ രേഖയുണ്ടാക്കി റീ-രജിസ്റ്റര്‍ ചെയ്ത് വില്‍പ്പന നടത്തിയ കേസിലെ പ്രതികളായ കൊല്ലം സ്വദേശി മൊട്ടക്കാട്ടില്‍ തെക്കേത് രാജേന്ദ്രന്‍ എന്ന ഗ്യാസ് രാജേന്ദ്രന്‍(52), കോഴിക്കോട് എരഞ്ഞിപ്പാലം മുതിരേരി തോമസ്(70), വടകര ചോമ്പാല അമോദിയില്‍ ജയരാമന്‍(73) തലശ്ശേരി കൊങ്ങിഞ്ചാലില്‍ സുനില്‍ കുമാര്‍(37) എന്നിവരെ കോടതി കഠിന തടവിന് ശിക്ഷിച്ചു.
കല്‍പ്പറ്റ അഡിഷനല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. വൈത്തിരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി രാജേന്ദ്രന് 10 വര്‍ഷവും, മൂന്നാം പ്രതി തോമസിന് ഏഴ് വര്‍ഷവും അഞ്ചും ആറും പ്രതികളായ ജയരാജനും സുനില്‍ കുമാറിനും 12 വര്‍ഷം വീതവുമാണ് ശിക്ഷ.
വൈത്തിരി പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എം.ഡി സുനിലാണ് കേസന്വേഷണം നടത്തി പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."