HOME
DETAILS
MAL
ഏഴു കുട്ടികള്‍ ആശുപത്രിയില്‍ കാട്ടുചേനപ്പൂവ് ഭക്ഷിച്ച് കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം
backup
October 05 2016 | 17:10 PM
ബാവലി: കാട്ടുചേന പൂവ് ഭക്ഷിച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏഴു കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാവലി ഗവ. യു.പി സ്കൂളിലെ രണ്ട്, നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് അസഹ്യമായ ചൊറിച്ചിലും അസ്വസ്ഥതയുംമൂലം ചികിത്സ തേടിയത്. ആഷിഖ്(9), സിബില(7), സാദിഖ്(10), റെനീഷ്(10), ഫിദാന്‍(9), ഫാസില്‍(9), സുഹൈല്‍(9) എന്നീ വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടാനൊന്നുമില്ലെന്നു ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഉച്ചഭക്ഷണ സമയത്തെ ഇടവേളയില്‍ മൈതാനത്തിന് സമീപത്ത് നിന്നുമാണ് കുട്ടികള്‍ കാട്ടുചേനപ്പൂവ് ഭക്ഷിച്ചത്.
അമോര്‍ഫോഫാലസ് സില്വാറ്റികസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കാട്ടുചേനയുടെ പൂവ് ഔഷധഗുണമുള്ളതാണെങ്കിലും നേരിട്ട് കഴിച്ചാല്‍ വിഷാംശമുള്ളതായതിനാല്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."