HOME
DETAILS
MAL
ജിഷക്കു നീതി വേണം: പ്രതിഷേധ റാലി നടത്തി
backup
May 09 2016 | 06:05 AM
കൊല്ലം: പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ജിഷയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും കുറ്റവാളികളെ കണ്ടെത്തി കഠിന ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ക്വയിലോണ്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. കലക്ടറേറ്റ് പരിസരത്ത് നടത്തിയ റാലിക്ക് ക്യു.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പയസ് മല്ല്യര് നേതൃത്വം നല്കി. സ്ത്രീ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള അതിക്രമങ്ങള്‍ക്ക് ശക്തമായ തടയിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊര്‍ണേലിയസ് മെന്റസ്, ഫ്രാന്‍സിസ് സേവ്യര്‍, ആശാ ജോസ്, ജീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."