HOME
DETAILS

ഐ.എസ് ബന്ധം: ഐ.ബിയുടെ പ്രത്യേകസംഘം കേരളത്തില്‍

  
backup
October 05 2016 | 19:10 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%90-%e0%b4%ac%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഐ.എസ് ബന്ധമുള്ളവരെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഐ.ബിയുടെ പ്രത്യേകസംഘം കേരളത്തിലെത്തി. ഒരു ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്നറിയുന്നു.
എന്‍.ഐ.എ സംഘവുമായി ഇവര്‍ ചര്‍ച്ച നടത്തി. യെമനില്‍ നിന്നു പരിശീലനം ലഭിച്ച 35 പേര്‍ ഇപ്പോഴും ഒളിവിലാണ്. ഇതേതുടര്‍ന്നാണ് ഐ.ബി സംഘം കേരളത്തിലെത്തിയത്. പിടിയിലായവരെ എന്‍.ഐ.എ ചോദ്യം ചെയ്തപ്പോഴാണ് പരിശീലനം ലഭിച്ച 35 പേര്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടെന്ന് വെളിപ്പെട്ടത്.
എന്‍.ഐ.എ കൂടാതെ കേരള പൊലിസും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. ഇതുവരെയുള്ള അന്വേഷണ വിവരം ഡി.ജി.പിയും ഇന്റലിജന്‍സ് മേധാവിയും ഇന്നലെ മുഖ്യമന്ത്രിയ്ക്ക് കൈമാറി. കൂടാതെ കേരളത്തിലെ ചില തിവ്ര മുസ്‌ലിം സംഘടനകളും എന്‍.ഐ.എയുടെ നിരീക്ഷണത്തിലാണ്.
ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റോയ്ക്ക് ലഭ്യമായ വിവരങ്ങള്‍ ഐ.ബി ഉദ്യോഗസ്ഥര്‍ ഇതിനകം എന്‍.ഐ.എയ്ക്കും കേരള പൊലിസിനും കൈമാറിയിട്ടുണ്ട്.   എന്‍.ഐ.എയുടെ നിരീക്ഷണത്തിലുള്ള ചിലരുടെ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് വിശദാംശങ്ങളും എന്‍.ഐ.എയ്‌ക്കൊപ്പം ഐ.ബിയും പരിശോധിക്കുന്നുണ്ട്.
കൂടാതെ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കുകയും ചെയ്തു. വിമാനത്താവളങ്ങളില്‍ ഐ.ബിയുടെ നിരീക്ഷണവുമുണ്ട്.

കനകമലയില്‍ പൊലിസ് റെയ്ഡ്

ചൊക്ലി (കണ്ണൂര്‍): കനകമലയിലെ ഐ.എസ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ മന്‍സീദിന്റെ അണിയാരത്തെ വീട്ടുപരിസരം, കനകമല, മേക്കുന്ന്, കീഴ്മാടം, അണിയാരം പ്രദേശങ്ങളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. എന്നാല്‍ റെയ്ഡില്‍ ഒന്നും കണ്ടെത്താനായില്ല. ചൊക്ലി പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എ.കെ സുരേന്ദ്രന്‍, അശോകന്‍, സിവില്‍ പൊലിസ് ഓഫിസര്‍ മീരജ് എന്നിവര്‍ റെയ്ഡിനു നേതൃത്വം നല്‍കി. ഞായറാഴ്ച എന്‍.ഐ.എ സംഘം നടത്തിയ റെയ്ഡില്‍  ദേശവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് ഇവിടെ നിന്ന് ആറുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.

അന്വേഷണ നടപടികള്‍ക്ക്
ലീഗിന്റെ പിന്തുണ-കെ.പി.എ മജീദ്

മലപ്പുറം: ഐ.എസ് ഭീകരതയും അതിലെ കണ്ണികളായവര്‍ക്കും എതിരേയുള്ള സര്‍ക്കാരിന്റെയും അന്വേഷണ ഏജന്‍സികളുടെയും നീക്കങ്ങള്‍ക്ക് മുസ്‌ലിം ലീഗ് എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുന്നതായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പത്രക്കുറിപ്പില്‍ പറഞ്ഞു.
ഏതാനും ചില യുവാക്കളെങ്കിലും ഐ.എസ് ആശയങ്ങളുമായി സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കാന്‍ ഇറങ്ങിപുറപ്പെട്ടുവെന്നത് അപകടം തന്നെയാണ്. ഇത് വച്ചുപൊറുപ്പിക്കാനാവില്ല. അറസ്റ്റും നടപടികളും യഥാര്‍ഥ കുറ്റവാളികള്‍ക്ക് നേരെ മാത്രമേ നടക്കുന്നുള്ളൂവെന്ന് ഭരണകൂടം ഉറപ്പിക്കണം.
ഐ.എസ് ഭീകരരുടെ അപകടം തിരിച്ചറിഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്നെ അതിനെ തള്ളിക്കളഞ്ഞവരാണ് കേരളത്തിലെ  മുസ്‌ലിം ലീഗും മറ്റു മുസ്‌ലിം മതസംഘടനകളും. അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നടപടികള്‍ക്ക് മാത്രമേ ആത്യന്തികമായി വിജയിക്കാനാകുകയുള്ളൂ. ഐ.എസിന്റെ പേരിലുള്ള അറസ്റ്റും റെയ്ഡും പൊതൂ സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ചുമതല അന്വേഷണ ഏജന്‍സികളും സര്‍ക്കാരും ഏറ്റെടുക്കണം. കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ്  ചെയ്തികള്‍ ഭയത്തിലാക്കിയ ന്യൂനപക്ഷ സമൂഹത്തെ ഐ.എസ് ഭീഷണിയുടെ പേരില്‍ സംശയത്തിന്റെ  നിഴലിലാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല.  
ഇന്നത്തെ ഈ സാഹചര്യത്തില്‍ എല്ലാ മതസംഘടനകളും അവരുടെ വേദികളിലും വെള്ളിയാഴ്ച നടക്കുന്ന ഉദ്‌ബോധനങ്ങളിലും   ഇക്കാര്യത്തില്‍ സന്ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സമ്പന്നരായ ചെറുപ്പക്കാര്‍ ഫേസ്ബുക്കില്‍ വരുന്ന ചില സന്ദേശങ്ങളെ  പിന്തുടര്‍ന്ന് വഴി തെറ്റിപോകുന്നത് ജാഗ്രതയോടെ കൂടി കാണണമെന്നും മജീദ്  ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  11 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  12 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  28 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  36 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  44 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago