HOME
DETAILS

വെട്ടിച്ചുരുക്കി 'സമരസഭ' പിരിഞ്ഞു; ഇനി 17ന്

  
backup
October 05 2016 | 19:10 PM

%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%b8%e0%b4%ad

തിരുവനന്തപുരം:  പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിയമസഭ തല്‍ക്കാലത്തേക്ക് പിരിഞ്ഞു. ഇന്നലത്തെയും ഇന്നത്തെയും സഭാനടപടികള്‍ വെട്ടിച്ചുരുക്കിയാണ് സഭ നേരത്തെ പിരിഞ്ഞത്.
ഇന്നു പരിഗണിക്കേണ്ടിയിരുന്ന വിഷയങ്ങളും ബില്ലുകളും കൂടി ഇന്നലെ പരിഗണിച്ചശേഷം സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. മഹാനവമി, വിജയദശമി, മുഹറം, നവരാത്രി തുടങ്ങി 12 ദിവസത്തോളം ഇനി അവധി ദിവസങ്ങളാണ്. അതിനെല്ലാം ശേഷം ഈമാസം 17നു മാത്രമായിരിക്കും ഇനി സഭ ചേരുക. ഇന്നലെ രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.
മുഖ്യമന്ത്രിക്കെതിരേയുള്ള പ്ലക്കാര്‍ഡുകളായിരുന്നു ഏറെയും. സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. സ്പീക്കറുടെ ചെയറിനുമുന്നില്‍ എത്തി പ്രതിഷേധിച്ചു. സീറ്റുകളിലേക്ക് മടങ്ങാന്‍ സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷാംഗങ്ങള്‍ കേട്ടില്ല. ഒരു വിഷയത്തില്‍ സഭ തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. നിര്‍ഭാഗ്യകരമായ സംഭവമാണ് നടക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വിവിധ ധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ പങ്കെടുത്ത് പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരേ ശക്തമായ അഭിപ്രായം രേഖപ്പെടുത്താവുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രതിപക്ഷത്തിന് ചര്‍ച്ചയില്‍ പങ്കെടുത്ത് കാര്യങ്ങള്‍ പറയാന്‍ അവസരം ഉണ്ടെന്ന് സ്പീക്കര്‍ പറഞ്ഞിട്ടും പ്രതിപക്ഷം പിന്തിരിയാന്‍ കൂട്ടാക്കിയില്ല. ബഹളം തുടര്‍ന്നതോടെ ചോദ്യോത്തരവേള നിര്‍ത്തിവയ്ക്കുന്നതായി സപീക്കര്‍ അറിയിച്ചു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരു കക്ഷികളെയും സ്പീക്കര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രി സ്പീക്കറുമായി ചര്‍ച്ച നടത്തി.
പ്രതിപക്ഷം സഹകരിക്കാത്തതിനാല്‍ സഭ നേരത്തെ പിരിയാമെന്ന് മുഖ്യമന്ത്രി സ്പീക്കറോട് പറഞ്ഞു. തുടര്‍ന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ. ബാലനും ആരോഗ്യ മന്ത്രി ശൈലജയും സ്പീക്കറെ കണ്ടു.ഒന്‍പതരയ്ക്ക് വീണ്ടും സഭ ചേര്‍ന്നു. ഈ സമയം വീണ്ടും പ്രതിപക്ഷം പ്രതിഷേധവുമായി സ്പീക്കര്‍ക്കടുത്തെത്തി. തുടര്‍ന്ന് ബഹളത്തിനിടയില്‍ മുഖ്യമന്ത്രി സഭ നേരത്തെ പിരിയാനുള്ള പ്രമേയം അവതരിപ്പിച്ചു. തന്റെ പിടിവാശിയല്ല പ്രശ്‌നം തീരാത്തതിന് കാരണമെന്നും കരാറില്‍ നിന്ന് പിന്മാറാന്‍ തയാറല്ലെന്ന് മാനേജ്‌മെന്റുകള്‍ നിലപാടെടുത്തതാണെന്ന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സമയം ബാനറുകളും പ്ലക്കാര്‍ഡുകളുമായി സ്പീക്കറുടെ ചേമ്പറിന്റെ മുന്‍പില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു കൊണ്ടിരുന്നു. തുടര്‍ന്ന് ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദ് ചെയ്യുന്നതായി സ്പീക്കര്‍ റൂളിങ്ങ് ഇറക്കി. ഇന്നലത്തെയും ഇന്നത്തെയും വിഷയങ്ങളും, ബില്ലുകളും സഭയുടെ മേശപ്പുറത്തു വച്ച് സഭ ഇടക്കാലത്തേയ്ക്ക് പിരിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago