വീട്ടമ്മയെ പീഡിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന്
ആനക്കര: ചെരിപ്പൂരില്‍ മാനസികാസ്വാസ്ത്യമുള്ള വീട്ടമ്മയെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം തൃത്താല ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് രാത്രിയോടെ പല സമയങ്ങളിലായി പതിനൊന്നോളം പേരാണ് ഇവരെ മാനഭംഗപ്പെടുത്തിയതെന്ന് യുവതിയുടെ മൊഴിയിലുണ്ട്.
പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ഭര്‍ത്താവിനോടോ ബന്ധുക്കളോടോ മറ്റോ വിവരം പറയാന്‍ ഭയന്നു കഴിഞ്ഞിരുന്ന വീട്ടമ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാരുടെ അന്വേഷണത്തിലാണ് വിവരം പുറത്തായത്.
തുടര്‍ന്ന് വീട്ടമ്മയും സഹോദരരനും ചേര്‍ന്ന് ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിനു കീഴിലുള്ള പ്രത്യക സംഘത്തിന്റെ നേതൃത്വത്തില്‍ കേസന്വേഷണം നടക്കുന്നുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ഗൂഡാലോജനകള്‍ നടക്കുന്നതായും പരാതിയുണ്ട്.
ഭീഷണിപ്പെടുത്തി ഒരു വീട്ടമ്മയെ ഒരു പറ്റം ആളുകള്‍ തങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന് വിഥേയമാക്കിയതും ജീവിതം തകര്‍ത്തു കളഞ്ഞതും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികളെ പിടികൂടി സമൂഹത്തിന്നു മുന്നില്‍ ഹാജരാക്കുകയും മാതൃകാ പരമായ ശിക്ഷ നല്‍കണമെന്നും സി.പി.എം തൃത്താല ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."