പാകിസ്താന്‍ ഭീകരരാഷ്ട്രം: വൈറ്റ്ഹൗസ് പെറ്റീഷനില്‍ റെക്കോര്‍ഡ്
വാഷിങ്ടണ്‍: പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്ന വൈറ്റ് ഹൗസ് പെറ്റീഷനില്‍ റെക്കോര്‍ഡ് പങ്കാളിത്തം. ഇന്നലെ പെറ്റീഷന്‍ സമയപരിധി അവസാനിച്ചപ്പോള്‍ അരലക്ഷം പേര്‍ ഇതില്‍ പുതുതായി ഒപ്പുവച്ചു. വൈറ്റ്ഹൗസ് പെറ്റീഷന്‍ എന്നാണ് ഓണ്‍ലൈന്‍ വഴിയുള്ള ഒപ്പുശേഖരണം അറിയപ്പെടുന്നത്.
ഇതാദ്യമായാണ് ഇത്രയും പേര്‍ പെറ്റീഷനില്‍ ഒപ്പുവയ്ക്കുന്നത്. തിങ്കളാഴ്ച വരെ 6,13,830 പേര്‍ പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണം എന്ന നിലപാട് ശരിവച്ച് ഒപ്പുവച്ചു. സ്റ്റേറ്റ് സ്‌പോണ്‍സര്‍ ഓഫ് ടെററിസം (എച്ച്.ആര്‍ 6069) എന്ന പെറ്റീഷനാണ് പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഹരജിയില്‍ ഒപ്പുവച്ചവരുടെ എണ്ണം 6,65,769 ആയി ഉയര്‍ന്നു. 51,939 പേരാണ് ഒരുദിവസം കൊണ്ട് കാംപയിനില്‍ പങ്കുചേര്‍ന്നത്. ഇതുവരെ വൈറ്റ്ഹൗസ് പെറ്റീഷനില്‍ 3.5 ലക്ഷത്തിലധികം പേര്‍ പങ്കെടുത്തിട്ടില്ല.
ഓണ്‍ലൈന്‍ ഹരജിയെ കുറിച്ച് വൈറ്റ്ഹൗസ് വിശദീകരണം നല്‍കിയിട്ടില്ല. അഭിപ്രായ വോട്ടെടുപ്പ് അവസാനിച്ചെങ്കിലും എത്രപേര്‍ ഒപ്പുവച്ചുവെന്ന ഔദ്യോഗിക കണക്കും പുറത്തുവന്നിട്ടില്ല. ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന പെറ്റീഷനുകളില്‍ വൈറ്റ്ഹൗസ് നടപടിക്ക് പരിഗണിക്കുകയാണ് ചെയ്യുക. റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയ വോട്ടെടുപ്പില്‍ ഒബാമ ഭരണകൂടത്തിന്റെ തീരുമാനം എന്താകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. 60 ദിവസത്തിനകം വോട്ടെടുപ്പില്‍ തീരുമാന എന്തെന്ന് വൈറ്റ് ഹൗസ് അറിയിക്കണം. ഇതുവരെ 323 പെറ്റീഷനുകളാണ് ഇത്തരത്തില്‍ വൈറ്റ്ഹൗസിന്റെ പരിഗണനയ്ക്ക് വന്നത്. ഇതില്‍ 98 ശതമാനം പരാതികളും ശരാശരി 117 ദിവസത്തില്‍ വൈറ്റ്ഹൗസ് ഒത്തുതീര്‍പ്പാക്കി. അതിനിടെ ഇന്ത്യ മേഖലയില്‍ തീവ്രവാദം വളര്‍ത്തുന്നുവെന്നാരോപിച്ച് യു.എസിലെ പാക് പൗരന്മാരുടെ നേതൃത്വത്തില്‍ വൈറ്റ്ഹൗസില്‍ പുതിയ പെറ്റീഷന്‍ തുടങ്ങി. ഇതുവരെ 64,000 പേരാണ് ഇതില്‍ ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."